മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഇന്ന്; ഭരണം നിലനിർത്താൻ എൽഡിഎഫ്, അട്ടിമറി പ്രതീക്ഷയിൽ കോൺഗ്രസ്
35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്
20 Aug 2022 12:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതല്‍ വൈയ്കിട്ട് ആറ് വരെയാണ് പോളിങ് സമയം. 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. മട്ടന്നൂരില്‍ 35 പോളിങ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലായിടത്തും വെബ് കാസ്റ്റിങ് സംവിധാനവും ലഭ്യമാണ്.
ഇടത് കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ 35ല്‍ 28 സീറ്റും എല്‍ ഡി എഫിനൊപ്പമാണ്. എന്നാല്‍ അട്ടിമറി വിജയ പ്രതീക്ഷയിലാണ് യു ഡി എഫ്. ബി ജെ പിയും എല്ലാ വാര്‍ഡുകളിലും മത്സരിക്കുന്നുണ്ട്. എസ്.ഡി.പി.ഐ നാല് വാര്‍ഡിലും മത്സരിക്കുന്നുണ്ട്. ഒന്നില്‍ സ്വതന്ത്രനും മറ്റൊന്നില്‍ മുസ്ലിംലീഗ് പ്രവര്ത്തകന് വിമതനായും രംഗത്തുണ്ട്.
വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് മട്ടന്നൂര്‍ നഗരസഭാ പരിധിയിലെ കേരള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ ഈ മാസം 22ന് മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചു നടക്കും.
Story Highlight: Mattanur municipality election will be held today