മട്ടന്നൂരില്‍ വോട്ടെണ്ണല്‍ തുടരുന്നു; ആദ്യ ഫലങ്ങള്‍ #LiveUpdates
മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
22 Aug 2022 4:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടരുന്നു. ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് എഴിടത്ത് വിജയിച്ചു. കീച്ചേരി, കല്ലൂര്‍, കുഴിക്കല്‍, കയനി, ദേവര്‍കാട്, കാര, നെല്ലൂന്നി എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചിരിക്കുന്നത്. മണ്ണൂര്‍, പോറോറ, ഏളന്നൂര്‍, ആണിക്കരി, പെരിഞ്ചേരി എന്നിവിടങ്ങളില്‍ യുഡിഎഫ് വിജയിച്ചു.
മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. രണ്ട് റിട്ടേണിംഗ് ഓഫീസര്‍മാരുടെ കീഴിലായി രണ്ട് കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. മൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ഉച്ചയോടെ ഫലം പൂര്‍ണമായും അറിയാം.
84.61 ശതമാനമെന്ന റെക്കോര്‍ഡ് പോളിംഗാണ് മട്ടന്നൂരില്‍ രേഖപ്പെടുത്തിയത്.
പോളിംഗ് ശതമാനം വാര്ഡ്ക്രമത്തില്: മണ്ണൂര്‍ (91.1), പൊറോറ (91.71), ഏളന്നൂര്‍ (87.36), കീച്ചേരി (87.38), ആണിക്കരി (82.77), കല്ലൂര്‍ (81.63), കളറോഡ് (83.56), മുണ്ടയോട് (82.42), പെരുവയല്‍ക്കരി (84.19), ബേരം (89.75), കായലൂര്‍ (82.18), കോളാരി (88.62), പരിയാരം (91.27), അയ്യല്ലൂര്‍ (85.49), ഇടവേലിക്കല്‍ (82.8), പഴശ്ശി (80.68), ഉരുവച്ചാല്‍ (81.55), കരേറ്റ (84.97), കുഴിക്കല്‍ (88.03), കയനി (87), പെരിഞ്ചേരി (86.76), ദേവര്‍ക്കാട് (81.08), കാര (79.23), നെല്ലൂന്നി (83.24), ഇല്ലംഭാഗം (84.7), മലക്കുതാഴെ (80.32), എയര്‍പോര്‍ട്ട് (86.46), മട്ടന്നൂര്‍ (72.35), ടൗണ്‍ (81.66), പാലോട്ടുപള്ളി (74.86), മിനിനഗര്‍ (79.64), ഉത്തിയൂര്‍ (84.79), മരുതായി (85.31), മേറ്റടി (95.13), നാലാങ്കേരി (84.39).
35 സീറ്റില്‍ 28 സീറ്റുമായി എല്‍ഡിഎഫാണ് നിലവില്‍ നഗരസഭ ഭരിക്കുന്നത്. സിപിഐഎമ്മിന് 25, സിപിഐ, ഐഎന്‍എല്‍, ജനതാദള്‍ എന്നിവര്‍ക്ക് ഒരോ സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് നാല്, ലീഗിന് മൂന്ന് എന്നിങ്ങനെയാണ് യുഡിഎഫ് കക്ഷി നില.