ആക്രി സാധനമെന്ന് കരുതി ബോംബ് പെറുക്കിയത് ഷഹീദുള്; പോയ വീടും വഴികളും തേടി പൊലീസ്
9 July 2022 3:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്ഫോടനത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്.ആക്രി സാധനമെന്ന് കരുതി സ്റ്റീൽ ബോംബ് വീട്ടിലെത്തിച്ചത് മരിച്ച ഷഹിദുൾ ഇസ്ലാമെന്ന് പൊലീസിന് സൂചന ലഭിച്ചു. സ്ഫോടനമുണ്ടായ ദിവസം ഷഹിദുൾ ആക്രി സാധനങ്ങൾ ശേഖരിക്കാൻ പോയത് ഒറ്റയ്ക്കാണ്. ഷഹിദുൾ പോയ വഴികളും വീടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ജൂലെെ ആറിന് മട്ടന്നൂർ പത്തൊൻപതാം മെെലിലെ വീട്ടിലായിരുന്നു സംഭവം. ഇവർ ശേഖരിച്ച ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന വാടക വീട്ടിലെ മുറിയിലാണ് സ്ഫോടനം ഉണ്ടായത്. അസം സ്വദേശികളായ ഫസൽ ഹഖ്, ഷഹിദുൾ ഇസ്ലാം എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് തന്നെ ഫസൽ ഹഖ് മരിച്ചു. ഷഹിദുൾ ഇസ്ലാം ചികിത്സയിലിരിക്കെ ആണ് മരിച്ചത്.
STORY HIGHLIGHTS: mattannur bomb blast police investigation intensified