Top

'സ്വപ്‌നയെ കൊണ്ടുവന്നത് വീണയാണെന്ന് പറഞ്ഞിട്ടില്ല'; കോഴി കട്ടെന്ന് പറയുമ്പോള്‍ തലയില്‍ തപ്പുന്നത് എന്തിനെന്ന് കുഴല്‍നാടന്‍

'മെന്റര്‍ ഓഫ് ദി ഫൗണ്ടര്‍ എന്ന് പറഞ്ഞാല്‍ ആരാണ്'

29 Jun 2022 11:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വപ്‌നയെ കൊണ്ടുവന്നത് വീണയാണെന്ന് പറഞ്ഞിട്ടില്ല; കോഴി കട്ടെന്ന് പറയുമ്പോള്‍ തലയില്‍ തപ്പുന്നത് എന്തിനെന്ന് കുഴല്‍നാടന്‍
X

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മെന്ററാണ് പിഡബ്ല്യുസി ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക് ബാലകുമാര്‍ എന്ന ആരോപണത്തില്‍ വിശദീകരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയാണ് സ്വപ്‌നാ സുരേഷിനെ ജോലിയില്‍ നിയമിച്ചതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കോഴി കട്ടു എന്ന് പറയുമ്പോള്‍ തന്നെ എന്തിനാണ് തലയില്‍ തപ്പുന്നതെന്ന് കുഴല്‍നാടന്‍ പരിഹസിച്ചു.

ജെയ്ക്കിന് വീണയുമായി വേറെ രീതിയില്‍ ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാകുന്നത് ഈ ഒരു സാഹചര്യത്തില്‍ മാത്രമല്ല. ഇതുപോലെ പല കാര്യങ്ങള്‍ വരുന്നത് കൊണ്ടാണ് അദ്ദേഹം സംശയത്തിന്റെ നിഴലിലാകുന്നത്. അതാണ് തന്റെ വിശാല അര്‍ത്ഥത്തിലുള്ള വാദമെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്യു കുഴല്‍നാടന്റെ വാക്കുകള്‍:

രണ്ട് കാര്യങ്ങളാണ് നിയമസഭയില്‍ പറഞ്ഞത്. ഒന്ന്, സ്വപ്‌ന സുരേഷിന്റെ നിയമനം നടത്തിയത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയാണ്. പിഡബ്ല്യൂസിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക് ബാലകുമാര്‍ മെന്ററെപ്പോല ഗൈഡുമാണെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ പറഞ്ഞിരുന്നു എന്നുമാണ്. ആരോപണം ഉയര്‍ന്ന് വന്ന പശ്ചാത്തലത്തില്‍ വെബ്‌സൈറ്റ് ഡൗണ്‍ ആയി. പിന്നീട് വെബ്‌സൈറ്റ് അപ്പ് ആയ സമയത്ത് ആ വിവരങ്ങള്‍ അതില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ മുഖ്യമന്ത്രി ക്ലൗഡില്‍ ആവുകയാണെന്നും ഞാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞതില്‍ ഏതാണ് പച്ചക്കളം. അതിനുള്ള തെളിവാണ് ഇന്ന് പുറത്ത് വിട്ടത്.

എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റില്‍ മൂന്ന് കണ്‍സള്‍ട്ടെന്‍സികളെയായിരുന്നു ചേര്‍ത്തിരുന്നത്. എന്നാല്‍, ജെയ്ക് ബാലകുമാറിന് മാത്രമാണ് വ്യക്തിപരമായ നിലയില്‍ കമ്പനിയില്‍ ഇന്‍വോള്‍വ്‌മെന്റ് ഉള്ളത് എന്ന് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയത്. മെന്ററും ഗൈഡുമാണെന്ന് ആവര്‍ പറഞ്ഞു.

മെന്റര്‍ ഓഫ് ദി ഫൗണ്ടര്‍ എന്നാണ് പറഞ്ഞത്. കമ്പനിയുടേത് എന്നല്ല പറഞ്ഞത്, ഫൗണ്ടര്‍ എന്ന് പറഞ്ഞാല്‍ ആരാണ്, വീണാ വിജയന്‍. അപ്പോള്‍ മെന്റര്‍ ഓഫ് ദി ഫൗണ്ടര്‍ എന്ന് പറഞ്ഞാല്‍ ആരാണ്.

ജെയ്ക് വീണയുമായി വേറെ രീതിയില്‍ ബന്ധമുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. വീണാ വിജയനാണ് സ്വപ്‌നാ സുരേഷിനെ വെച്ചതെന്ന് ഞാന്‍ പറഞ്ഞോ. എന്തിനാണ് എഴുതാപ്പുറം വായിക്കുന്നത്. കോഴി കട്ടു എന്ന് പറയുമ്പോള്‍ തന്നെ തലയില്‍ തപ്പുന്നത് എന്തിനാണ്.

മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാകുന്നത് ഒരു കോണ്‍ടെക്‌സ്റ്റില്‍ അല്ല, പല കോണ്‍ടെക്‌സ്റ്റ് അതുപോലെ വരുന്നത് കൊണ്ടാണ്. ഇതാണ് എന്റെ ലാര്‍ജര്‍ ആര്‍ഗ്യുമെന്റ്.

ഞാന്‍ ഇപ്പോള്‍ കൊണ്ടുവന്ന വെബ്‌സൈറ്റ് എക്‌സാലോജിക്കിന്റെ അല്ല എന്ന് പറഞ്ഞാല്‍ ഞാന്‍ പിന്‍വലിക്കാമെന്ന്. വളരെ ടോണ്‍ ഡൗണ്‍ ചെയ്താണ് വീണ ജെയ്കുമായി ബന്ധപ്പെട്ട കാര്യത്തില്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരണം നല്‍കിയത്. ഉപദേശകനായി വെച്ച കമ്പനിയില്‍ ആള്‍ക്ക് കമ്പനിയുമായി പേഴ്‌സണല്‍ ലെവലില്‍ ബന്ധം ഉണ്ടാകുമോ. അതില്‍ ഒരു കാര്യവുമില്ലെങ്കില്‍ വീണ വെബ്‌സൈറ്റില്‍ നിന്ന് കാര്യങ്ങള്‍ മാറ്റിയത് എന്തിനാണ്.

STORY HIGHLIGHTS: Mathew Kuzhalnadan MLA clarified his allegation aganist daughter of CM Pinarayi Vijayan Veena

Next Story