ചേര്‍ത്തലയില്‍ വന്‍ തീപ്പിടുത്തം
പ്ലൈവുഡ് നിര്‍മ്മാണ കമ്പനിയിലാണ് തീപിടിച്ചത്
9 March 2022 1:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചേര്‍ത്തല: പള്ളിപ്പുറത്ത് വന്‍ തീപിടുത്തം. പ്ലൈവുഡ് നിര്‍മ്മാണ കമ്പനിയിലാണ് തീപിടിച്ചത്. പള്ളിപ്പുറം മലബാര്‍ സിമന്റ് ഫാക്ടറിക്ക് എതിര്‍വശത്തുള്ള ഫെയ്സ് പാനല്‍ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലര്‍ച്ചെ തീപിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.
ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്ന് 12 ഓളം അഗ്നിശമന സേനാ യൂണിറ്റുകളെത്തി. ആലപ്പുഴ, തകഴി, ഹരിപ്പാട്, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയത്.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ കമ്പനിയും ഗോഡൗണും ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നു. 100ലധികം അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ഇതിനോട് ചേര്‍ന്നു തന്നെയാണ് തൊഴിലാളികള്‍ താമസിക്കുന്നത്. ആളപായമുണ്ടായിട്ടില്ലെന്ന് പ്രാഥമിക നിഗമനം.
പുലര്‍ച്ചെ ഇടിയും മിന്നലും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഉണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് സംശയം. മൂന്നു മണിക്കൂറോളമായി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു.
STORY HIGHLIGHTS: Massive fire broke out in Plywood factory in Cherthala