കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം വൻ തീപ്പിടുത്തം; ബൈക്കുകൾ കത്തിനശിച്ചു
നാല് ബൈക്കുകൾ പൂർണമായും രണ്ട് ബൈക്കുകൾ ഭാഗികമായും കത്തി
23 Dec 2022 11:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിന് സമീപം വൻ തീപ്പിടുത്തം. സ്റ്റാർ കെയർ ഹോസ്പിറ്റലിന് സമീപത്തെ കെ.കെ.കെ ചീരംഗൻ ടവറിലാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ച സ്പെയർ പാർട്സ് കടയ്ക്ക് തീ പിടിക്കുകയായിരുന്നു.
വെളളിമാട്കുന്നിൽ നിന്നുളള രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിൽ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ കത്തി നശിച്ചിട്ടുണ്ട്. നാല് ബൈക്കുകൾ പൂർണമായും രണ്ട് ബൈക്കുകൾ ഭാഗികമായുമാണ് കത്തിയത്. ഉച്ചയ്ക്ക് മൂന്നരക്കാണ് സംഭവം. ഷോർട്ട് സെർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
STORY HIGHLIGHTS: Massive fire breaks out near Kozhikode Thondayad Bypass
Next Story