Top

സിപിഐഎം കുട്ടനാട് ഏരിയ കമ്മറ്റിയില്‍ കൂട്ടരാജി തുടര്‍ക്കഥയായി; ഇത് വരെ രാജിവെച്ചവര്‍ 250 ആയി

പുളിങ്കുന്ന് ലോക്കല്‍ കമ്മറ്റിയില്‍ മാത്രം 80ലധികം പേരാണ് രാജിവെച്ചത്. ഇവര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

11 Jan 2023 12:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം കുട്ടനാട് ഏരിയ കമ്മറ്റിയില്‍ കൂട്ടരാജി തുടര്‍ക്കഥയായി; ഇത് വരെ രാജിവെച്ചവര്‍ 250 ആയി
X

ആലപ്പുഴ: സിപിഐഎം കുട്ടനാട് ഏരിയ കമ്മിറ്റിക്ക് കീഴിലെ കൂട്ടരാജി തുടരുന്നു. കാവാലം, പുളിങ്കുന്ന്, രാമങ്കരി ലോക്കല്‍ കമ്മറ്റികളിലായി 250ലധികം പേരാണ് രാജിവെച്ചത്. ഏരിയ നേതൃത്വവുമായുള്ള തര്‍ക്കമാണ് രാജിക്കുള്ള കാരണമെന്നാണ് വിവരം.

പുളിങ്കുന്ന് ലോക്കല്‍ കമ്മറ്റിയില്‍ മാത്രം 80ലധികം പേരാണ് രാജിവെച്ചത്. ഇവര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം രാജി ഏറിയതിനെ തുടര്‍ന്ന് സിപിഐഎം ആലപ്പുഴ ജില്ല കമ്മറ്റി വിഷയത്തില്‍ ഇടപെടുന്നുണ്ട്. നാളെ ഉച്ചക്ക് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ അനുരഞ്ജന യോഗം നടത്താനാണ് ആലോചന.

ഏരിയ കമ്മറ്റി നടത്തുന്ന പരിപാടികളില്‍ നിന്ന് മുന്‍കാല നേതാക്കളെ ഒഴിവാക്കുന്നു. ലോക്കല്‍ കമ്മറ്റികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് ഏരിയ കമ്മറ്റിയിലെ നേതാക്കള്‍ പ്രാദേശിക നേതാക്കളെ മനപൂര്‍വം ഒഴിവാക്കുന്നതായും ആരോപണമുണ്ട്. ഇത്തരത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

Story Highlights: MASS RESIGNATION CONTINUES IN CPIM AT KUTTAND

Next Story