Top

സിപിഐഎമ്മിൽ കൂട്ട അച്ചടക്ക നടപടി; നാല് പേരെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് പുറത്താക്കി

9 Jun 2022 3:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎമ്മിൽ കൂട്ട അച്ചടക്ക നടപടി; നാല് പേരെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് പുറത്താക്കി
X

കണ്ണൂ‍ർ: സമ്മേളനത്തില്‍ വിഭാഗീയതയെ തുടർന്ന് സിപിഐഎമ്മിൽ കൂട്ട അച്ചടക്ക നടപടി. നാല് പേരെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് പുറത്താക്കി. കുഞ്ഞിമംഗലം നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയില്‍ നിന്നാണ് നീക്കിയത്. 5 പേര്‍ക്കെതിരെ പരസ്യ ശാസനയുണ്ട്. 3 ലോക്കൽ കമ്മിറ്റി അംഗങ്ങൾ 3 മുൻ ലോക്കൽ കമ്മറ്റി അംഗങ്ങൾ 2 പാർട്ടി അംഗങ്ങൾ എന്നിവർക്ക് എതിരേയാണ് നടപടി.

പാർട്ടിയെ അപകീർത്തിപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയെടുത്തതെന്ന് നേതൃത്വം അറിയിച്ചു. പെരിങ്ങോം ഏരിയാ കമ്മറ്റി അംഗം എം വി സുനിൽ കുമാറിനെതിരെ പരാതി നൽകിയ എട്ട് പേർക്കെതിരെയാണ് നേതൃത്വം നടപടിയെടുത്തിരിക്കുന്നത്. സുനിൽ കുമാറിനെ പെരുമാറ്റ ദൂഷ്യ ത്തിന്റെ പേരിൽ തരംതാഴ്ത്തിയിരുന്നു.

രണ്ടര വർഷം മുമ്പ് സ്ത്രീകൾക്കെതിരായ പെരുമാറ്റ ദൂഷ്യത്തെ തുടർന്നാണ് തരം താഴ്ത്തിയത്. സുനിൽ കുമാർ സ്ത്രീകൾക്കയച്ച സന്ദേശങ്ങളും അന്ന് ചർച്ചയായിരുന്നു. ആദ്യം സുനിൽ കുമാറിന് താക്കീത് മാത്രമാണ് നൽകിയത്. എന്നാൽ സുനിൽ കുമാറിനെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിപ്പിച്ചു. സുനിൽ കുമാറിനെതിരെ മത്സരിപ്പിച്ചത് ഈ എട്ട് പേർ ചർച്ചയാക്കി. പാർട്ടിയെ അപകീർത്തിപ്പെടുത്തി എന്ന് നേതൃത്വം കണ്ടെത്തി. ഇതിൽ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. തുടർന്നാണ് നടപടി സ്വീകരിച്ചത്.

STORY HIGHLIGHTS: Mass disciplinary action in the CPIM; Four were expelled from the local committee

Next Story