Top

ഭിന്നശേഷിക്കാരെ വിവാഹം കഴിച്ച് പണം തട്ടൽ; സഹോദരിമാർക്ക് തടവും പിഴയും

5 Dec 2021 2:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭിന്നശേഷിക്കാരെ വിവാഹം കഴിച്ച് പണം തട്ടൽ; സഹോദരിമാർക്ക് തടവും പിഴയും
X

ഭിന്നശേഷിക്കാരെ വിവാഹം കഴിച്ച് പണം തട്ടിയ കേസിൽ ഇൻഡോർ സ്വദേശികളായ യുവതികൾക്ക് മൂന്ന് വർഷം കഠിന തടവും 9.5 ലക്ഷം രൂപ പിഴയും വിധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി. മേഘ ഭാർ​ഗവ, സഹോദരിയായ പ്രചി ശർമ്മ ഭാർ​ഗവ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഭിന്നശേഷിക്കാരായവരെ വിവാഹം കഴിക്കുകയും ഇവരിൽ നിന്ന് പണവും സ്വർണവും തട്ടി മുങ്ങുകയുമായിരുന്നു ഇവർ തട്ടിയെടുത്ത സ്വർണവും പണവും പരാതിക്കാരന് തിരിച്ച് നൽകാനും കോടതി ഉത്തരവിട്ടു.

മലയാളികളായ നാല് പേർ ഉൾപ്പെടെ 11 പേരാണ് ഇവരുടെ തട്ടിപ്പിനിരയായത്. ഇതേ കേസിൽ തന്നെ മറ്റ് രണ്ട് പ്രതികൾ ഉണ്ടായിരുന്നെങ്കിലും ഇവരെ തെളിവിന്റെ അഭാവത്തിൽ വിട്ടയച്ചു. വൈറ്റിലയിൽ താമസമാക്കിയ സംസാര ശേഷി പ്രശ്നമുളള വ്യക്തി നൽകിയ പരാതിയിലെടുത്ത കേസ് കോടതിയിലെത്തിയത്. മകൻ വിവാഹതട്ടിപ്പിനരയായെന്ന് അറിഞ്ഞ‌ വിഷമത്തിൽ പരാതിക്കാരന്റെ പിതാവ് ഹൃദയാഘാതം വന്ന് മരണപ്പെട്ടിരുന്നു.

2015 സെപ്റ്റംബറിലാണ് വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. മേഘയുടെ വീട്ടുകാരായിരുന്നു വിവാഹാലോചന നടത്തിയത്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസം വൈറ്റിലയിൽ ഭർത്താവിന്റെ വീട്ടിൽ താമസിച്ച ശേഷം 9.5 ലക്ഷം ആഭരണങ്ങളും വസ്ത്രങ്ങളുമായി ഇവർ ഇൻഡോറിലേക്ക് പോയി. തിരിച്ചു വരാഞ്ഞതോടെ നൽകിയ പരാതിയിൽ പൊലാസ് അന്വേഷണം നടത്തി. യുവതികളുടെ സ്ഥിരം തട്ടിപ്പാണിതെന്ന് അന്വേഷണത്തിൽ മനസ്സിലായി. സമ്പന്ന കുടുംബങ്ങളിലെ അം​ഗപരിമിതരായ യുവാക്കലെ ലക്ഷ്യം വെച്ചായിരുന്നു തട്ടിപ്പുകൾ. നേരത്തെയും സമാനമായ കേസുകൾ ഇവർക്കെതിരെ വന്നിട്ടുണ്ട്. എന്നാൽ പലരും നാണക്കേട് ഭയന്ന് സംഭവം പുറത്തു പറഞ്ഞിരുന്നില്ല.


Next Story