Top

താലികെട്ട് വെള്ളക്കെട്ടില്‍, ആദ്യ യാത്ര ചെമ്പില്‍; ഒരു പ്രളയകാല വിവാഹം

18 Oct 2021 5:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താലികെട്ട് വെള്ളക്കെട്ടില്‍, ആദ്യ യാത്ര ചെമ്പില്‍; ഒരു പ്രളയകാല  വിവാഹം
X

മുന്‍പ് തീരുമാനിച്ച വിവാഹ ദിനത്തില്‍ അപ്രതീക്ഷിതമായി മഴയെത്തിയതോടെ നവ ദമ്പതികളുടെ വിവാഹ യാത്ര വലിയ ചെമ്പില്‍. ആലപ്പുഴ തലവടിയിലായിരുന്നു വ്യത്യസ്ഥമായ വിവാഹം. വിവാഹ വേദി ആയിരുന്ന തലവടി പനയന്നാര്‍ കാവ് ദേവീ ക്ഷേത്രത്തിനും സമീപത്തും വലിയ വെള്ളക്കെട്ട് രൂപം കൊള്ളുകയായിരുന്നു. ഇതോടെയാണ് വരനും വധുവും ചെമ്പില്‍ കയറി വിവാഹ വേദിയില്‍ എത്തിയത്.

വിവാഹ ചടങ്ങിന് ശേഷം ഇരുവരും ഒന്നിച്ച് ചെമ്പില്‍ കയറി മടങ്ങുകയും ചെയ്തു. അമ്പലപ്പുഴ സ്വദേശിയാണ് വധു ഐശ്വര്യ, തളയില്‍ സ്വദേശിയാണ് വരന്‍ ആകാശ്.

ഞായറാഴ്ച മുതല്‍ രൂക്ഷമായ വെള്ളക്കെട്ട് നിലനില്‍ക്കുന്ന സ്ഥലമായിരുന്നു വിവാഹം നടന്ന തലവടി പ്രദേശം. നിലവില്‍ ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെ തുടരുകയാണ്.

Next Story