Top

'അധ്യാപകന്റെ വാക്കുകളില്‍ ഇടത് വീക്ഷണത്തോടുള്ള എതിര്‍പ്പ് പ്രകടം'; മാര്‍ക്ക് ജിഹാദ് പരാമര്‍ശം വര്‍ഗീയമായ വിഭജനം ലക്ഷ്യമിട്ടെന്ന് മന്ത്രി

വിഷലിപ്തമായ പ്രസ്താവനയാണ് അധ്യാപകനായ രാകേഷ് കുമാര്‍ പാണ്ഡെ നടത്തിയത്

10 Oct 2021 4:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധ്യാപകന്റെ വാക്കുകളില്‍ ഇടത് വീക്ഷണത്തോടുള്ള എതിര്‍പ്പ് പ്രകടം; മാര്‍ക്ക് ജിഹാദ് പരാമര്‍ശം വര്‍ഗീയമായ വിഭജനം ലക്ഷ്യമിട്ടെന്ന് മന്ത്രി
X

കേരളത്തില്‍ മാര്‍ക്ക് ജിഹാദ് അണെന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ പരാമര്‍ശം വിഭ്യാഭ്യാസ മേഖലയെ അടച്ചാക്ഷേപിക്കുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിഷലിപ്തമായ പ്രസ്താവനയാണ് അധ്യാപകനായ രാകേഷ് കുമാര്‍ പാണ്ഡെ നടത്തിയത്. വിഷയയത്തില്‍ കേരളം കേന്ദ്ര സര്‍ക്കാറിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വര്‍ഗീയമായ വിഭജിക്കുക എന്നത് മാത്രമാണ് വിവാദ പരാമര്‍ശത്തിന് പിന്നില്‍. ഇത് ബോധപുര്‍വമുള്ള പരാമര്‍ശമാണ്. ഇടത് പക്ഷ വീക്ഷണത്തോടുള്ള എതിര്‍പ്പാണ് അധ്യാപകന്റെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കൈപ്പിടിയിലാക്കാന്‍ കേരളത്തില്‍ നിന്നും മാര്‍ക് ജിഹാദ് നടക്കുന്നുണ്ടെന്നായിരുന്നു രാകേഷ് കുമാര്‍ പാണ്ഡെയുടെ ആരോപണം. ഇടതുപക്ഷ കേന്ദ്രമായി അറിയപ്പെടുന്ന കേരളം എല്ലാ കുട്ടികള്‍ക്കും ആവശ്യത്തിലധികം മാര്‍ക്ക് നല്‍കി ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് രാകേഷ് കുമാര്‍ പാണ്ഡെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ പറ്റുന്നില്ല. എന്നിട്ടും ഇവര്‍ ഇത്തരം യൂണിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനുദാഹരണായി ചൂണ്ടിക്കാട്ടുന്നത് ജെഎന്‍.യു സര്‍വകലാശാലയാണ്. ഇടതുപക്ഷം ജെഎന്‍യു കൈയ്യടക്കിയതു പോലെ ഡല്‍ഹി സര്‍വകലാശാലയും കൈയടക്കാനുള്ള ശ്രമമാണെന്ന് രാകേഷ് പാണ്ഡെ പറഞ്ഞു.

'വിദ്യാര്‍ത്ഥികള്‍ക്ക് കേരള ബോര്‍ഡ് 100 ശതമാനം മാര്‍ക്ക് നല്‍കുന്ന പ്രതിഭാസം സാധാരണല്ല. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ പറ്റുന്നില്ല. പക്ഷെ അവര്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയെ തെരഞ്ഞെടുക്കുന്നു. ഇതിനു പിന്നില്‍ ഗൂഢാലോചനയും ആസൂത്രണവും ഉണ്ട്. കേരളം ഇടതുപക്ഷ ഹബ്ബായാണ് അറിയപ്പെടുന്നത്. ജെഎന്‍യു അവരുടെ നിയന്ത്രണത്തിലാണ്. പക്ഷെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയി െഅവര്‍ക്ക് കൈപ്പിടിയിലാക്കാനായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചാല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്കെത്താന്‍ എളുപ്പമാണെന്ന് അവര്‍ക്കറിയാം. അവരത് ചെയ്യുന്നതിന് എന്തെങ്കിലും കാരണമുണ്ടാവും,' സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനു പിന്നാലെ രാകേഷ് പാണ്ഡെ പ്രതികരിച്ചതിങ്ങനെയാണ്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ കിരൊരി കോളേജിലെ ഫിസിക്‌സ് അസോസിയേറ്റ് പ്രൊഫസറാണ് രാകേഷ് കുമാര്‍ പാണ്ഡെ. ആര്‍എസ്എസുമായി ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രന്റിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

വിവാദ പരാമര്‍ശത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളായിരുന്നു രാകേഷ് പാണ്ഡെയ്‌ക്കെതിരെ ഉയര്‍ന്നത്.

Next Story