അന്തര്‍ സംസ്ഥാന മോഷ്ടാവ് മരിയാര്‍ പൂതം പിടിയില്‍
കഴിഞ്ഞ ദിവസം നടത്തിയ രാത്രി കാല പട്രോളിംഗിനിടെ പൊലീസിനെ കണ്ട് വാഹനം നിര്‍ത്താതെ പോയ മരിയാര്‍ പൂതത്തെ ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു
3 Oct 2022 7:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് മരിയാര്‍ പൂതം കൊച്ചിയില്‍ പിടിയില്‍. എറണാകുളം നോര്‍ത്ത് സ്റ്റേഷന് പരിധിയില്‍ മോഷണം പതിവാക്കിയ മരിയാര്‍ പൂതം മോഷണ ശ്രമത്തിനിടെയാണ് ടൗണ്‍ നോര്‍ത്ത് പൊലീസിന്റെ പിടിയിലാവുന്നത്. 40 വര്‍ഷത്തിലധികമായി ചെറുതും വലുതുമായ 400 ലധികം മോഷണങ്ങള്‍ നടത്തിയ ഇയാള്‍ക്കെതിരെ 60 ലേറെ കേസുകളുണ്ട്.
മോഷണ കേസുകളില്‍ തമിഴ്നാട്ടിലും കേരളത്തിലും പോണ്ടിച്ചേരിയിലും സെന്‍ട്രല്‍ ജലിലുകളില്‍ തടവു ശിക്ഷ അനുഭവിച്ച മരിയാര്‍ പൂതം 2018 നവംബറില്‍ പോണ്ടിച്ചേരിയില്‍ നിന്നും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം തിരികെ കേരളത്തിലേക്ക് എത്തുകയായിരുന്നു. പകല്‍ സമയം എറണാകുളത്തെ ലോഡ്ജില്‍ കഴിച്ചുകൂട്ടി രാത്രി സ്പോര്‍ട്സ് ബൈക്കിലെത്തിയാണ് മോഷണമെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം നടത്തിയ രാത്രി കാല പട്രോളിംഗിനിടെ പൊലീസിനെ കണ്ട് വാഹനം നിര്‍ത്താതെ പോയ മരിയാര്‍ പൂതത്തെ ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ മുറിയില്‍ നിന്നും ഇരുമ്പ് കമ്പി, സ്ക്രൂ ഡ്രെെവർ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
- TAGS:
- stealing
- kochi
- mariyar pootham