'പക്ഷെ, അത് ബോംബ് പോലെ പൊട്ടിത്തുടങ്ങി'; സോളാര്‍ പീഡന ആരോപണം പടരുമെന്ന് കരുതിയില്ലെന്ന് മരിയ ഉമ്മന്‍
'ആളുകളുടെ മനസിലേക്ക് ഇത് കയറുമെന്ന ചിന്ത ഇല്ലായിരുന്നു'
30 Dec 2022 5:23 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സിബിഐ ക്ലീൻചിറ്റ് നൽകിയതിൽ പ്രതികരിച്ച് മകൾ ഡോ. മരിയ ഉമ്മന്‍. കേസ് കുടുംബത്തിന് വലിയ വേദന നൽകിയിരുന്നു. നമ്മള് തെറ്റ് ചെയ്യാത്തിടത്തോളം കാലം നമ്മുക്ക് പേടിക്കേണ്ട കാര്യമില്ലെന്നാണ് അന്നെല്ലാം അപ്പ പറഞ്ഞിരുന്നത്. ഇതിന് പിന്നില്‍ ബോധപൂര്‍വ്വമായ ഗൂഢാലോചനയുണ്ടായിരിക്കാം. പരാതിക്കാരിയുടെ സാഹചര്യം എന്താണെന്ന് നമ്മുക്കറിയില്ല. അതുകൊണ്ട് അതിനെക്കുറിച്ച് സംസാരിക്കാൻ താത്പര്യമില്ലെന്നും മരിയ ഉമ്മൻ പറഞ്ഞു. കൗമുദി ടിവിയുടെ സ്ട്രൈറ്റ് ലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
'ആദ്യം കേട്ടപ്പോള്‍ എന്താണെന്ന് മനസിലായില്ല. മനസിലായപ്പോള്‍ വിഷമം തോന്നി. ആളുകള്‍ വിശ്വസിക്കുമോ എന്ന് തോന്നി. ആരോപണം ജനം ഏറ്റെടുക്കുമെന്ന് കരുതിയില്ല. പിന്നെ അത് ബോംബ് പോലെ പൊട്ടിത്തുടങ്ങി. ഒന്നിന് പുറകെ ഒന്നായി സംഭവങ്ങള്‍. ആളുകളുടെ മനസിലേക്ക് ഇത് കയറുമെന്ന ചിന്ത ഇല്ലായിരുന്നു. വ്യാജ പ്രചരണത്തില്‍ വിഷമം തോന്നിയെങ്കിലും ഞങ്ങള്‍ വീട്ടില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. ഏറ്റവും മനസാന്നിധ്യം പ്രകടിപ്പിച്ചത് അപ്പ തന്നെയായിരുന്നു,' മരിയ ഉമ്മൻ പറഞ്ഞു.
'അപ്പ ഞങ്ങളോട് പറയും 'ഒരിക്കലും മോശപ്പെട്ട മുഖം ആരേയും കാണിക്കരുത്. നമ്മള് ഒരിക്കലും ഓവര്‍ റിയാക്ട് ചെയ്യരുത്.' ജീവിതത്തില്‍ പ്രയോഗിച്ചിരുന്നതാണ് ഞങ്ങള്‍ക്ക് അപ്പ പറഞ്ഞ് തന്നിരുന്നത്. ഞങ്ങള്‍ അത് പതുക്കെ പഠിച്ചെടുത്തു. ജന സമ്പര്‍ക്കം നടക്കുന്ന സമയമാണ്. രാവിലെ മുതല്‍ രാത്രി വരെ ജനക്കൂട്ടത്തിന് നടുവിലാണ്. എത്ര സമ്മര്‍ദ്ദത്തിലാണെങ്കിലും ആളുകളുടെ മുന്നില്‍ അത് കാണിക്കാന്‍ പറ്റില്ല,' മരിയ ഉമ്മൻ കൂട്ടിച്ചേർത്തു.
നമ്മള് തെറ്റ് ചെയ്യാത്തിടത്തോളം കാലം നമുക്ക് പേടിക്കേണ്ട കാര്യമില്ലെന്ന് അപ്പ പറയുമായിരുന്നു. അപ്പയെ രാഷ്ട്രീയമായി തകര്‍ക്കാനാണ് ഇത് ചെയ്തത്. അവിടേയും തളരുന്നില്ല എന്ന് കണ്ടപ്പോഴാണ് കുടുംബത്തെ ആക്രമിച്ചത്. ഇതിന് പിന്നില്‍ ബോധപൂര്‍വ്വമായ ഗൂഢാലോചനയുണ്ടായിരിക്കാം. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവർ രണ്ടാമതൊന്ന് ആലോചിക്കണം. സുഹൃത്തുക്കളും ബന്ധുക്കളും അന്ന് പൂര്‍ണ പിന്തുണയോടെ കൂടെയുണ്ടായിരുന്നു. അന്ന് നല്ല ദുഃഖമുണ്ടായിരുന്നു. പരാതിക്കാരിയുടെ സാഹചര്യം എന്താണെന്ന് നമ്മുക്കറിയില്ല. അതുകൊണ്ട് അതിനെക്കുറിച്ച് സംസാരിക്കാൻ താത്പര്യമില്ലെന്നും മരിയ ഉമ്മൻ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കുമെതിരെ തെളിവില്ലെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നത്. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. ക്ലിഫ്ഹൗസില്‍ വെച്ച് പീഡിപ്പിച്ചു എന്നു പറയുന്ന ദിവസം അദ്ദേഹം ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
STORY HIGHLIGHTS: Maria Oommen on solar case