മരട് അനീഷും സംഘവും എംഡിഎംഎയുമായി പിടിയില്‍
എംഡിഎംഎയുമായി ആലപ്പുഴ പുന്നമടയില്‍ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്.
7 Jun 2022 11:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ടയായ മരട് അനീഷും സംഘവും മയക്കുമരുന്നുകളുമായി ആലപ്പുഴയില്‍ പിടിയില്‍. എംഡിഎംഎയുമായി ആലപ്പുഴ പുന്നമടയില്‍ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്.
ഹൗസ് ബോട്ടില്‍ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് എത്തിയതായിരുന്നു അനീഷും സംഘവും. അനീഷിനൊപ്പം കരണ്‍, ഡോണ്‍ അരുണ്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനീഷ്.
എറണാകുളം,തൃശൂര്‍, പാലക്കാട്, ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ അനീഷിനെതിരെ കേസുണ്ട്. ഉയര്‍ന്ന അഭിഭാഷകരെ ഇറക്കി കേസ് വാദിക്കുന്നതിനൊടൊപ്പം പല കേസുകളും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്നതാണ് അനീഷിന്റെ രീതി.
story highlights: Maradu Aneesh and his gang arrested with MDMA
- TAGS:
- MDMA
- marad anish
- arrest
Next Story