Top

'സത്യത്തിനും നീതിക്കും വേണ്ടിയുള്ള സഹനം'; രാജി സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് മാര്‍ ആന്റണി കരിയില്‍

4 Aug 2022 5:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സത്യത്തിനും നീതിക്കും വേണ്ടിയുള്ള സഹനം; രാജി സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് മാര്‍ ആന്റണി കരിയില്‍
X

കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം രാജി വയ്ക്കുന്നത് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് മാര്‍ ആന്റണി കരിയിലിന്റെ തുറന്ന കത്ത്. അതിരൂപതയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഏകീകൃത കുര്‍ബാനയില്‍ ഒഴിവ് നല്‍കിയത് അനുസരണക്കേടായി വ്യാഖ്യാനിക്കപ്പെട്ടു. അതിരൂപതയിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള നിവേദനങ്ങള്‍ സിനഡും, വത്തിക്കാനും ശ്രവിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം ഒഴിയാനുണ്ടായ സാഹചര്യം വിശദമാക്കിക്കൊണ്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ അംഗങ്ങള്‍ക്കുള്ള തുറന്ന കത്താണ് മാര്‍ ആന്റണി കരിയില്‍ നല്‍കിയത്. അതിരൂപതയില്‍ അജപാലന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ശ്രമിച്ചത്. ഭൂമിയിടപാടിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നതിനിടെ ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ ശ്രമിച്ചത് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. ഇളവ് നല്‍കിയ സാഹചര്യം സിനഡിനെയും, വത്തിക്കാനെയും മാര്‍പ്പാപ്പയെയും അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഇതിന്റെ പേരിലാണ് തന്നെ നിര്‍ബന്ധിച്ച് വത്തിക്കാന്‍ സ്ഥാനപതി ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലി രാജി എഴുതി വാങ്ങിയതെന്നും കത്തില്‍ പറയുന്നു.

സഭയുടെ നന്മയെ കരുതിയാണ് മാര്‍പ്പാപ്പ രാജി ആവശ്യപ്പെട്ടതെന്നും സ്ഥാനപതി പറഞ്ഞു. ഭൂമിയിടപാടില്‍ അതിരൂപതയ്ക്ക് 29 കോടി നഷ്ടമുണ്ടായെന്ന് വത്തിക്കാനെ അറിയിച്ചിരുന്നു. കോട്ടപ്പടി, ദേവികുളം ഭൂമികല്‍ ഗ്യാരന്റി എന്ന നിലയില്‍ വിറ്റ് നഷ്ടം നികത്തനായിരുന്നു സിനഡ് നിര്‍ദേശം നല്‍കിയത്. പക്ഷേ അതിരൂപതയിലെ കാനോനിത സമിതികള്‍ നിര്‍ദേശം സ്വീകരിച്ചില്ല. കുറ്റക്കാര്‍ ആരാണെന്ന് കണ്ടെത്താന്‍ നിയമ നടപടി വേണമെന്ന് സമിതികള്‍ ആവശ്യപ്പെട്ടെങ്കിലും സഭയ്ക്കുള്ളില്‍ തീര്‍ക്കാന്‍ ശ്രമിച്ചു. സിനഡ് നിര്‍ദേശം അംഗീകരിച്ചെങ്കില്‍ തന്റെ സ്ഥാനം നഷ്ടമാകില്ലായിരുന്നു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള സഹനമാണ് നടത്തിയതെന്നും മാര്‍ ആന്റണി കരിയില്‍ പറഞ്ഞു.

STORY HIGHLIGHTS: Mar Antony Kariyil opens up about his resignation

Next Story

Popular Stories