ചക്കിട്ടപ്പാറയിൽ ക്വാറിക്കെതിരെ മാവോയിസ്റ്റ് പോസ്റ്റർ; 'പഞ്ചായത്ത് പ്രസിഡന്റ് ലോക്കൽ പിണറായി'യെന്ന് വിമർശനം
3 May 2022 5:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കോഴിക്കോടിന്റെ മലയോര മേഖലയായ ചക്കിട്ടപാറയിൽ വീണ്ടും മാവോയിസ്റ്റ് പേസ്റ്ററുകൾ. ചക്കിട്ടപ്പാറയിലെ അഞ്ചാം വാർഡിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ ക്വാറിക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റിമെതിരെയും മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രതൃക്ഷപ്പെട്ടത്. മുതലക്കാട്ടിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റിനെതിരെയുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ലോക്കൽ പിണറായിയെന്നാണ് പോസ്റ്ററിൽ പറയുന്നുണ്ട്.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നാടിനെ തുരന്നെടുക്കാൻ ശ്രമിക്കുന്നതായും പോസ്റ്ററുകളിൽ പറയുന്നുണ്ട്. തണ്ടർ ബോൾട്ടിനെ കാട്ടി പേടിപ്പിക്കേണ്ടെന്നും പറയുന്നു. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡാണിത്. സി പി ഐ മാവോയിസ്റ്റുകളുടെ പേരിൽ പതിച്ച പോസ്റ്ററിൽ ആക്ഷേപിക്കുന്നുണ്ട്.
STORY HIGHLIGHTS: Maoist posters again in Chakkitapara