Top

'നിയമത്തിനെതിരെ പ്രഖ്യാപിത നിലപാടുള്ളവര്‍ പുനഃസ്ഥാപിക്കാന്‍ പോയിരിക്കുന്നു'; രൂപേഷിനെതിരെ യുഎപിഎ റദ്ദാക്കിയത് ചോദ്യം ചെയ്ത സര്‍ക്കാരിനെതിരെ ഷൈന

18 May 2022 11:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമത്തിനെതിരെ പ്രഖ്യാപിത നിലപാടുള്ളവര്‍ പുനഃസ്ഥാപിക്കാന്‍ പോയിരിക്കുന്നു; രൂപേഷിനെതിരെ യുഎപിഎ റദ്ദാക്കിയത് ചോദ്യം ചെയ്ത സര്‍ക്കാരിനെതിരെ ഷൈന
X

കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ മൂന്ന് യുഎപിഎ കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഭാര്യ ഷൈന പിഎ. നിയമത്തിനെതിരെ പ്രഖ്യാപിത നിലപാടുള്ള പാര്‍ട്ടികള്‍ നയിക്കുന്ന സര്‍ക്കാരാണ് യുഎപിഎയും രാജ്യദ്രോഹക്കുറ്റവും പുനഃസ്ഥാപിക്കാനായി പോയിരിക്കുന്നത് എന്നാണ് അവരുടെ വിമര്‍ശനം.

'രൂപേഷിനെതിരേയുള്ള യുഎപിഎ വകുപ്പുകളും രാജ്യദ്രോഹക്കുറ്റവും ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയും അതിനെതിരെ അവ പുന:സ്ഥാപിച്ചു കിട്ടാന്‍ ഇതേ സര്‍ക്കാര്‍ മുമ്പൊരു തവണ സുപ്രീംകോടതിയില്‍ പോയതുമാണ്. ഏതുവിധേനയും ഈ കുറ്റങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് പ്രതിജ്ഞാബദ്ധമായ ഇടതു സര്‍ക്കാര്‍ ഇപ്പോഴിതാ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു. പണം കൊടുത്ത് കോടികള്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്മാരെ വെയ്ക്കുകയും ചെയ്യും,' അവര്‍ കുറ്റപ്പെടുത്തി.

രാജ്യദ്രോഹക്കുറ്റത്തിന്റെ ഒരു വകുപ്പ് മരവിപ്പിച്ചാല്‍ അല്ലെങ്കില്‍ എടുത്തുകളഞ്ഞാല്‍ തന്നെ അതിനേക്കാള്‍ കര്‍ശനമായ ഒരു പ്രത്യേക നിയമത്തിലൂടെ അവര്‍ അതിനെ പുനസ്ഥാപിക്കും. ഈ ഭരണകൂടത്തിന്റെ നിലനില്‍പ്പു തന്നെ അടിച്ചമര്‍ത്തലിലൂടെയാണെന്ന് അവരേക്കാള്‍ നന്നായി അറിയുന്നവര്‍ ആരുണ്ട് എന്നവര്‍ ചോദിച്ചു.

ഷൈന പിഎയുടെ വാക്കുകള്‍:

രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചതില്‍ ആഹ്ലാദഭരിതരാകുന്നവരുടെ ശ്രദ്ധയ്ക്ക്

യു.എ.പി.എയ്‌ക്കെതിരെ പ്രഖ്യാപിത നിലപാടുള്ള പാര്‍ട്ടികള്‍ നയിക്കുന്ന സര്‍ക്കാരാണ് രണ്ടാം തവണയും സുപ്രീം കോടതിയില്‍ രൂപേഷിന്റെ മേലുള്ള യു.എ.പി.എ.യും രാജ്യദ്രോഹക്കുറ്റവും പുന:സ്ഥാപിക്കാനായി പോയിരിക്കുന്നത്. രൂപേഷിനെതിരേയുള്ള യു.എ.പി.എ വകുപ്പുകളും രാജ്യദ്രോഹക്കുറ്റവും ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയും അതിനെതിരെ അവ പുന:സ്ഥാപിച്ചു കിട്ടാന്‍ ഇതേ സര്‍ക്കാര്‍ മുമ്പൊരു തവണ സുപ്രീം കോടതിയില്‍ പോയതുമാണ്. ഹൈക്കോടതിയുടെ ഡി വിഷന്‍ ബഞ്ചാണ് ഈ ഹരജി പരിഗണിക്കേണ്ടിയിരുന്നത് എന്നായിരുന്നു അന്നത്തെ മുഖ്യവാദം. അത് പരിഗണിച്ച് സുപ്രീം കോടതി കേസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിലേക്ക് തിരിച്ചയച്ചു. ഡിവിഷന്‍ ബെഞ്ചും കേസ് കൂലങ്കഷമായി പരിശോധിച്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരി വെച്ചു. ഏതുവിധേനയും ഈ കുറ്റങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് പ്രതിജ്ഞാബദ്ധമായ ?? ഇടതു സര്‍ക്കാര്‍ ഇപ്പോഴിതാ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. യു.എ.പി.എ ക്കും രാജ്യദ്രോഹക്കുറ്റത്തിനും വേണ്ടി എത്ര തവണ വേണമെങ്കിലും അവര്‍ സുപ്രീം കോടതിയില്‍ പോകും. പണം കൊടുത്ത് കോടികള്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്മാരെ വെയ്ക്കുകയും ചെയ്യും. സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള പ്രതിബദ്ധതയെ സംബന്ധിച്ച് ആര്‍ക്കും ഒരു സംശയവും വേണ്ട!

രാജ്യദ്രോഹക്കുറ്റത്തിന്റെ ഒരു വകുപ്പ് മരവിപ്പിച്ചാല്‍ അല്ലെങ്കില്‍ എടുത്തുകളഞ്ഞാല്‍ തന്നെ അതിനേക്കാള്‍ കര്‍ശനമായ ഒരു പ്രത്യേക നിയമത്തിലൂടെ അവര്‍ അതിനെ പുനസ്ഥാപിക്കും. ഈ ഭരണകൂടത്തിന്റെ നിലനില്‍പ്പു തന്നെ അടിച്ചമര്‍ത്തലിലൂടെയാണെന്ന് അവരേക്കാള്‍ നന്നായി അറിയുന്നവര്‍ ആരുണ്ട്?

ഇനി ആര്‍ജവമുള്ളവര്‍ പറയട്ടെ

യു എ പി എ എടുത്തു കളയുക.

STORY HIGHLIGHTS: Maoist leader Roopesh's wife Shyna PA against Kerala govermnet over reappeal pettition of UAPA against him


Next Story

Popular Stories