Top

സംസ്ഥാനത്ത് വീണ്ടും തെരുവു നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

7 Sep 2022 1:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് വീണ്ടും തെരുവു നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്
X

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് തെരുവുനായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റത്. തിരുവനന്തപുരം കാട്ടാക്കടയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. ആമച്ചാല്‍, പ്ലാവൂര്‍ എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് കടിയേറ്റത്. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും കടിച്ചു.

തൃശൂര്‍ അഞ്ചേരിയില്‍ തെരുവു നായുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവറായ സന്തോഷിനെയും ബംഗാൾ സ്വദേശിയെയുമാണ് നായ ആക്രമിച്ചത്. സന്തോഷിന്റെ കലിലാണ് കടിയേറ്റത്. സന്തോഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കിയിൽ ഉപ്പുതറ കണ്ണമ്പടിയിൽ തെരുവുനായ അക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. കണ്ണമ്പടി കിഴുകാനം സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻ പുരക്കൽ, അശ്വതി കാലായിൽ, രമണി പതാലിൽ, രാഗണി ചന്ദ്രൻ മൂലയിൽ തുടങ്ങിയവർക്കാണ് പുരക്കേറ്റത്.

അതേസമയം, നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് 'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പേ വിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് കാമ്പയിന്‍ ആരംഭിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേ വിഷബാധയ്‌ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

STORY HIGHLIGHTS: Many people, including children, were injured in another stray dog ​​attack in Kerala


Next Story