Top

മലയാള മനോരമ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ്പ് അന്തരിച്ചു

മനോരമയിൽ 35 വർഷം സേവനമനുഷ്ഠിച്ച റോയി കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചു.

9 Jun 2022 6:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയാള മനോരമ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ്പ്  അന്തരിച്ചു
X

കൊച്ചി ∙ മലയാള മനോരമ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ്പ് (58) അന്തരിച്ചു. സംസ്കാരം പിന്നീട്. മനോരമയിൽ 35 വർഷം സേവനമനുഷ്ഠിച്ച റോയി കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചു. പാലക്കാട് കോ ഓർഡിനേറ്റിങ് എഡിറ്ററുമായിരുന്നു.

കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം 1987ൽ മനോരമ പത്രാധിപ സമിതിയിൽ ചേർന്നു. പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് പരേതരായ ടി സി ഫിലിപ്പോസിന്റെയും കുളത്തൂപ്പുഴ ചന്ദനക്കാവ് പുത്തൻപുരയ്ക്കൽ ലീലാമ്മയുടെയുടെയും മകനാണ്. കുമ്പളാംപൊയ്‌ക പുതുച്ചിറ ജോ വില്ലയിൽ പി ഇ ഏബ്രഹാമിന്റെ മകൾ ജിജയാണ് ഭാര്യ. മക്കൾ: ആൻ, ഫിലിപ്പ്.

story highlights: Manorama Pathanamthitta Coordinating Editor Roy Philip has passed away

Next Story