മനോരമ കൊലപാതകം: ആദം അലി ഉപയോഗിച്ച കത്തി കണ്ടെടുത്തു
വീട്ടിലെ കിണറിനു സമീപവും വീടിന്റെ പിറകുവശത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി.
12 Aug 2022 11:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയായ മനോരമയെ കൊലപ്പെടുത്താന്‍ പ്രതി ആദം അലി ഉപയോഗിച്ച കത്തി കണ്ടെടുത്തു. തെളിവെടുപ്പിലാണ് കൊല്ലപ്പെട്ട മനോരമയുടെ വീടിന് സമീപത്തുള്ള ഓടയില്‍ നിന്ന് കത്തി കണ്ടെടുത്തത്.
കൊലപാതകം നടത്തിയതും മൃതദേഹം ഉപേക്ഷിച്ചതും ആദം അലി പൊലീസിനോട് വിശദീകരിച്ചു. വീട്ടിലെ കിണറിനു സമീപവും വീടിന്റെ പിറകുവശത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരെ ഏറെ പണിപ്പെട്ടാണ് പൊലീസ് നിയന്ത്രിച്ചത്.
കഴിഞ്ഞ ദിവസമാണ് ആദം അലി അതിക്രൂരമായി മനോരമയെ കഴുത്ത് അറത്തു കൊലപ്പെടുത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആദം അലി പിടികൂടിയത്.
അതേസമയം, പ്രതി കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഇതുവരെ കണ്ടെത്താനായില്ല. കൊലപാതകം നടത്തിയതിനു ശേഷം ആദംഅലി തിരുവനന്തപുരത്തു നിന്ന് രക്ഷപ്പെട്ട് ചെന്നൈയില്‍ എത്തിയിരുന്നു. ഇവിടെ നിന്നുമാണ് പൊലീസ് ആദം അലിയെ പിടികൂടിയത്. സ്വര്‍ണാഭരണങ്ങള്‍ ചെന്നൈയില്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
STORY HIGHLIGHTS: manorama murder case police evidence taking with accused
- TAGS:
- Thiruvananthapuram
- Kerala