Top

'പ്രണയാഭ്യര്‍ത്ഥനയുമായി സനല്‍കുമാര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു'; പരാതിയില്‍ മഞ്ജു വാര്യര്‍

വിവരങ്ങള്‍ പൊലീസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

5 May 2022 9:59 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രണയാഭ്യര്‍ത്ഥനയുമായി സനല്‍കുമാര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു; പരാതിയില്‍ മഞ്ജു വാര്യര്‍
X

തിരുവനന്തപുരം: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പ്രണായാഭ്യര്‍ത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയതായി നടി മഞ്ജു വാര്യര്‍. സനല്‍കുമാര്‍ ശശിധരനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതിയിലാണ് ആരോപണം. വിവരങ്ങള്‍ പൊലീസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുഹൃത്തുക്കളും ബന്ധുക്കളും വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും സനല്‍കുമാര്‍ പ്രണ്യയാഭ്യര്‍ത്ഥന നടത്തിയിരുന്നതായും ശല്യപ്പെടുത്തിയിരുന്നതായു മഞ്ജു പറയുന്നു. പ്രണായാഭ്യര്‍ത്ഥന നിരസിച്ചതില്‍ വീണ്ടും ശല്യപ്പെടുത്തിയതായും ആരോപണമുണ്ട്. മഞ്ജു വാര്യര്‍ നായികയായ 'കയറ്റം' എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു സനല്‍കുമാര്‍ ശശിധരന്‍.

സംഭവത്തില്‍ സല്‍കുമാര്‍ ശശിധരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തെ കൊച്ചി എളമക്കര പൊലീസ് മഞ്ജുവിന്റെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളെത്തുടര്‍ന്നാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.

മഞ്ജു വാര്യരുടെ ജീവന്‍ ഭീഷണിയിലാണെന്നും അവര്‍ മാനേജര്‍മാരുടെ തടവറയില്‍ ആണെന്നും ആരോപിച്ച് സനല്‍കുമാര്‍ ശശിധരന്‍ നേരത്തെ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. നേരത്തെ തന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നിന്നെന്ന് പറഞ്ഞ് തനിക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ സനല്‍കുമാര്‍ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

Story Highlights; Manju warrier against Sanalkumar sasidaran serious allegations

Next Story