Top

മഞ്ചേരി നഗരസഭാംഗത്തിന്റെ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

31 March 2022 4:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഞ്ചേരി നഗരസഭാംഗത്തിന്റെ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍
X

മലപ്പുറം: മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലറെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ അബ്ദുല്‍ ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് പിടിയിലായത്. ആക്രമണത്തില്‍ പങ്കെടുത്ത അബ്ദുല്‍ മജീദ് എന്നയാളെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നാലെയാണ് രണ്ടാമനെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുന്നു.

ചൊവ്വാഴ്ച രാത്രിയായിരുന്നു മഞ്ചേരി നഗരസഭയിലെ മുസ്ലീം ലീഗ് പ്രതിനിധിയായ കൗണ്‍സിലര്‍ അബ്ദുല്‍ ജലീല്‍ ആക്രമിക്കപ്പെട്ടത്. മഞ്ചേരി പയ്യനാട് വെച്ച് വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് ആക്രമണത്തില്‍ കലാശിച്ചത്. തലയിലും നെറ്റിയിലും മുറിവേറ്റ നിലയില്‍ ആശുപത്രില്‍ പ്രവേശിപ്പിച്ച അബ്ദുള്‍ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെ ആയിരുന്നു അന്ത്യം. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ അബ്ദുല്‍ ജലീന്റെ തലയോട്ടി തകര്‍ന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട.

അതേസമയം, മുസ്ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാര്‍ഡ് മെമ്പറുമായ അബ്ദുല്‍ ജലീലിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നഗരസഭാ പരിധിയില്‍ തുടരുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഉച്ചക്ക് ഒരു മണിയ്ക്ക് മഞ്ചേരി ടൗണ്‍ ജുമാ മസ്ജിദില്‍ ആണ് ഖബറടക്കം.

Content Highlight: Manjeri city councilor Abdul Jaleel murder One more arrested

Next Story

Popular Stories