Top

'എന്നോട് വോട്ട് ചോദിക്കേണ്ട കാര്യമുണ്ടോ സഖാവേ'; ജോ ജോസഫിനോട് മണികണ്ഠന്‍

ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് നടന്‍ മണികണ്ഠന്‍ ആചാരി.

11 May 2022 3:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്നോട് വോട്ട് ചോദിക്കേണ്ട കാര്യമുണ്ടോ സഖാവേ; ജോ ജോസഫിനോട് മണികണ്ഠന്‍
X

തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് നടന്‍ മണികണ്ഠന്‍ ആചാരി. പനമ്പിള്ളി നഗറില്‍ പര്യടനത്തിനെത്തിയ ജോ ജോസഫിനോട് മണികണ്ഠന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജോ ജോസഫിന് വേണ്ടി കൂടെയുണ്ടായിരുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍ മണികണ്ഠന്‍ പറഞ്ഞത്: ''അടുത്ത ദിവസം മുതല്‍ പ്രചാരണത്തിന് ഇറങ്ങുന്ന എന്നോട് വോട്ട് ചോദിക്കേണ്ട കാര്യമുണ്ടോ സഖാവേ.'


അതേസമയം, എല്‍ഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നാളെ മണ്ഡലത്തിലെത്തും. എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷന്‍ വൈകിട്ട് നാലിനാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസും നേതാക്കള്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കും.

തൃക്കാക്കരയില്‍ 19 സ്ഥാനാര്‍ത്ഥികള്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ഡമ്മി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 19 പേരാണ് പത്രിക സമര്‍പ്പിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന് അപരനായി ചങ്ങനാശേരി സ്വദേശി ജോമോന്‍ ജോസഫും പത്രിക സമര്‍പ്പിച്ചു. താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ജോമോന്‍ ജോസഫ് പ്രതികരിച്ചു.

31 നാണ് തൃക്കാക്കരയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. 12നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയമുണ്ട്.

Next Story