വിശദീകരിക്കണമെന്ന് യുഡിഎഫ്; മാണി സി കാപ്പന്റെ വാര്‍ത്താസമ്മേളനം ഇന്ന്
കാപ്പന് നേരിട്ട് വിശദീകരണം നടത്തണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന
29 July 2022 8:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: ദ്രൗപതി മുര്‍മുവിന്റെ വോട്ടും ബിജെപി ബന്ധവും ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടെ മാണി സി കാപ്പന്റെ നിര്‍ണായക വാര്‍ത്താസമ്മേളനം ഇന്ന്. വൈകിട്ട് അഞ്ചിനാണ് വാര്‍ത്താസമ്മേളനം. ബിജെപി പ്രവേശന സാധ്യത തള്ളാതെയുള്ള പ്രതികരണം യുഡിഎഫിന് തലവേദനയായതോടെയാണ് കാപ്പന് വിശദീകരണത്തിനൊരുങ്ങുന്നത്. കാപ്പന് നേരിട്ട് വിശദീകരണം നടത്തണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന.
ബിജെപി പ്രവേശന സാധ്യത തള്ളാതെയുള്ള മാണി സി കാപ്പന് നടത്തിയ പ്രതികരണമായിരുന്നു വിവാദമായത്. ബിജെപി ബന്ധം ചര്‍ച്ചയായതോടെ യുഡിഎഫ് വെട്ടിലായി. കാപ്പന് യുഡിഎഫ് വിട്ട് എങ്ങും പോകില്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ചോര നീരാക്കി പണിയെടുത്താണ് പാലായില്‍ കാപ്പനെ വിജയിപ്പിച്ചതെന്നും കാപ്പന് വിശ്വാസവഞ്ചന കാണിക്കില്ലെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ സജി മഞ്ഞക്കടമ്പന് പറഞ്ഞൂ
ദ്രൗപതി മുര്‍മുവിന് കിട്ടിയ കേരളത്തിലെ ഒരു വോട്ട് തന്റേതല്ലെന്ന് കാപ്പന് പറഞ്ഞെങ്കിലും വിശ്വാസത്തിലെടുക്കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് സൂചന. മുന്നണി പ്രതിരോധത്തിലായതോടെ കാപ്പന് തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കണമെന്ന് നേതൃത്വം അറിയിച്ചതായാണ് വിവരം. ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് അഞ്ചിന് കാപ്പന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചത്. നിര്‍ണായക കാര്യങ്ങള്‍ പറയാനുണ്ടെന്ന് കാപ്പന്റെ ഓഫീസ് അറിയിച്ചു. പലതവണ യുഡിഎഫിലെ അസംതൃപ്തി പരസ്യമാക്കിയ കാപ്പന് പത്രസമ്മേളനത്തില്‍ എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണായകമാണ്.
Story Highlights: Mani C Kappan's Press Meet Today
- TAGS:
- Mani C Kappen
- UDF