Top

'പുതിയ ഇടതുപക്ഷത്തെ കെട്ടിപ്പടുക്കേണ്ട ചുമതല ആര്‍എംപിഐയ്ക്ക്'; മംഗത് റാം പസ്‌ല

'വലതുപക്ഷ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചതു കൊണ്ട് പശ്ചിമ ബംഗാളില്‍ ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടിയായി സിപിഐഎം മാറി'

20 Dec 2022 4:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതിയ ഇടതുപക്ഷത്തെ കെട്ടിപ്പടുക്കേണ്ട ചുമതല ആര്‍എംപിഐയ്ക്ക്; മംഗത് റാം പസ്‌ല
X

തൃശൂര്‍: രാഷ്ട്രീയ ഇന്ത്യയുടെ ആദ്യത്തെ ലക്ഷ്യം ഫാസിസ്റ്റ് ഭരണത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്നതാണന്ന് ആര്‍എംപിഐ ദേശീയ സെക്രട്ടറി മംഗത് റാം പസ്‌ല. വലതുപക്ഷ രാഷ്ടീയത്തെയും, നവലിബറല്‍ സാമ്പത്തിക നയങ്ങളേയും എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നതിന് പകരം നരേന്ദ്ര മോദിയുടെ നയങ്ങള്‍ നടപ്പാക്കുന്ന തിരക്കിലാണ് സിപിഐഎമ്മും കേരള സര്‍ക്കാരുമെന്ന് അദ്ദേഹം ആരോപിച്ചു. അതുകൊണ്ട് പുതിയ ഇടതുപക്ഷത്തെ കെട്ടിപ്പടുക്കേണ്ട ചുമതല ആര്‍എംപിഐക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ആര്‍എംപിഐ സംസ്ഥാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മംഗത് റാം പസ്‌ല. വലതുപക്ഷ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചതു കൊണ്ട് പശ്ചിമ ബംഗാളില്‍ ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടിയായി സിപിഐഎം മാറിയെന്നും ആദ്ദേഹം വിമര്‍ശിച്ചു.

എംസിപിഐയു നേതാവ് ശ്രീകുമാറും, അഖിലേന്ത്യ ജനാധിപത്യ മഹിളാ ഫെഡറേഷന്‍ നേതാവ് ആനിയും സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പസിഡന്റ് ടി എല്‍ സന്തോഷ് പതാക ഉയര്‍ത്തി. സെക്രട്ടറി എന്‍ വേണു, കെ കെ രമ എംഎല്‍എ, കെഎഎസ് ഹരിഹരന്‍, അഡ്വ കുമാരന്‍ കുട്ടി, പി ജെ മോണ്‍സി എന്നിവര്‍ പ്രസംഗിച്ചു.

Story Highlights: Mangat Ram Pasla Criticizing CPIM And Kerala Govt

Next Story