മംഗളൂരു ഫാസില്‍ വധം; കാർ ഡ്രെെവർ അജിത്ത് അറസ്റ്റില്‍
ഫാസിലിനെ കൊലപ്പെടുത്താന്‍ എത്തിയ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ചത് അജിത്താണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
31 July 2022 5:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മംഗളൂരു സൂറത്കല്‍ ഫാസില്‍ വധക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. മംഗളൂരു സ്വദേശിയായ അജിത്ത് ഡിസൂസയെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഫാസിലിനെ കൊലപ്പെടുത്താന്‍ എത്തിയ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ചത് അജിത്താണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞദിവസമാണ് സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി ഫാസിലിനെ കാറിലെത്തിയ സംഘം ഫാസിലിനെ വെട്ടിക്കൊന്നത്. യുവമോര്‍ച്ച നേതാവ് പ്രവീണിനെ കൊന്നതിന് പിന്നാലെയുണ്ടായ ഫാസില്‍ വധത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടനാപ്രവര്ത്തകരാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. കേസില്‍ 20ഓളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ഫാസില്‍ കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പ്രവീണിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്തെന്ന് ചില സംഘപരിവാര്‍ അനുഭാവികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. പ്രവീണ്‍ വധത്തിന് പ്രതികാരം ചെയ്യുമെന്നും കഴിഞ്ഞദിവസങ്ങളില്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ പ്രചരണം നടത്തിയിരുന്നു.
തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കര്‍ണാടകയില്‍ ഓഗസ്റ്റ് ആറ് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
- TAGS:
- Karnataka