Top

'മനേക ഗാന്ധിയുടെ പ്രതികരണം വസ്തുതകൾ മനസ്സിലാക്കാതെ'; കത്തിലൂടെ മറുപടി നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവി ശല്യം പരിഹരിക്കാൻ ഒരു വഴിയുമില്ലാതെ വന്നപ്പോളാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി

29 May 2022 6:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മനേക ഗാന്ധിയുടെ പ്രതികരണം വസ്തുതകൾ മനസ്സിലാക്കാതെ; കത്തിലൂടെ മറുപടി നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ
X

കോഴിക്കാട്: തിരുവമ്പാടിയിലെ കാട്ടുപന്നി ആക്രമണത്തിൽ വളരെ പെട്ടെന്ന് നടപടിയെടുക്കാനായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടുപന്നിയെ വെടിവെയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവ് ഫലപ്രദമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. മനേക ഗാന്ധിയുടെ പ്രതികരണം വസ്തുതകൾ മനസ്സിലാക്കാതെയാണെന്നും കേരളം സ്വീകരിച്ച നടപടികൾ വിശദമാക്കി മനേകയ്ക്ക് ഉടൻ കത്തിലൂടെ മറുപടി നൽകുമെന്നും മന്ത്രി കോഴിക്കാട് പറഞ്ഞു.

സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കാട്ടുപന്നിയെ വെടിവെയ്ക്കാൻ സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നു. തിരുവമ്പാടിയിലുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ വളരെ പെട്ടെന്ന് നടപടി സ്വീകരിക്കാനായത് ഈ സർക്കാർ ഉത്തരവ് ഫലപ്രദമാണെന്ന് തെളിയിക്കുന്നതാണെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ശല്യം പരിഹരിക്കാൻ സർക്കാർ പല വഴികളും തേടിയിരുന്നെന്നും ഒരു വഴിയുമില്ലാതെ വന്നപ്പോളാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര നിയമമായ 11ബി പ്രകാരം സംസ്ഥാനത്തിന് ഇതിന് അധികാരമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരള സർക്കാറി​ന്റെ ഈ നടപടിയെ വിമർശിച്ച് രം​ഗത്ത് വന്ന ബിജെപി എംപിയും മൃഗാവകാശ പ്രവർത്തകയുമായ മനേക ഗാന്ധിയുടേത് വസ്തുതകൾ മനസിലാക്കാതെയുള്ള പ്രതികരമാണെന്ന് മന്ത്രി ആരോപിച്ചു. 'മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടും അത് ഫലവത്തായില്ല. അതിനാലാണ് പുതിയ ഉത്തരവിറക്കിയത്' - മന്ത്രി പറഞ്ഞു. മനേക ഗാന്ധിയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നും സംസ്ഥാനത്തെ യഥാർത്ഥ അവസ്ഥ മനേക ഗാന്ധിയെ കത്തിലൂടെ ധരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights : 'Maneka Gandhi's response without understanding the facts'; Forest Minister AK Sasindran said he would reply by letter

Next Story