മന്ദാരംകടവ് കാറപകടം; മരണം മൂന്നായി
വിവാഹാവശ്യത്തിനായി കുടുംബസമേതം റിസോര്‍ട്ടിലേയ്ക്ക് യാത്ര ചെയ്യവേ ആണ് അപകടം സംഭവിച്ചത്
19 Dec 2022 10:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശ്ശൂര്‍: ആറാട്ടുപുഴ മന്ദാരംകടവില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞുള്ള അപകടത്തില്‍ മൂന്ന് മരണം. ഒല്ലൂര്‍ ചീരാച്ചി സ്വദേശികളായ ആറ് വയസ്സുള്ള കുട്ടി ഉള്‍പ്പടെയാണ് ഒരു കുടുബത്തിലെ മൂന്നു പേര് മരിച്ചുത്. തൃശ്ശൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഗൃഹനാഥനായ രാജേന്ദ്ര ബാബുവും ഭാര്യയായ സന്ധ്യയും മകന്റെ കുഞ്ഞായ ആറ് വയസ്സുളള സമര്ത്ഥുമാണ് മരിച്ചത്.
വിവാഹാവശ്യത്തിനായി കുടുംബസമേതം റിസോര്‍ട്ടിലേയ്ക്ക് യാത്ര ചെയ്യവേ ആണ് അപകടം സംഭവിച്ചത്. ആറാട്ടുപുഴ പാലത്തിന് അടിയിലൂടെയുള്ള എളുപ്പ വഴിയില്‍ റിസോര്‍ട്ടിലേയ്ക്ക് പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് നിയന്ത്രണം വിട്ട് കാര്‍ പുഴയിലേക്ക് മറിഞ്ഞത്. ചേര്‍പ്പ് പോലീസും ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
പതിനഞ്ചടി താഴ്ചയിലേക്ക് വീണ കാറില്‍ നിന്നും ആളുകളെ സാഹസികമായാണ് പുറത്തെടുത്തതെന്ന് ദൃക്സാക്ഷി പറയുന്നു. അപകടത്തില്‍ പരിക്ക് പറ്റിയ മകനായ ശരത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരത്തിന്റെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Story Highlights: Mandaramkadav car accident; Three deaths