Top

'നിപ കൈകാര്യം ചെയ്ത രീതിയും കൊവിഡ് നിയന്ത്രണവും ആഗോളപ്രശംസ നേടി'; കെ കെ ശൈലജ

കൃത്യമായ മുന്‍കരുതലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുമാണ് കൊവിഡിലും സംസ്ഥാനത്തെ തുണച്ചത്

13 Sep 2022 4:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിപ കൈകാര്യം ചെയ്ത രീതിയും കൊവിഡ് നിയന്ത്രണവും ആഗോളപ്രശംസ നേടി; കെ കെ ശൈലജ
X

പുനെ: നിപ, കൊവിഡ് എന്നിവയുടെ നിയന്ത്രണവിഷയത്തില്‍ കേരളത്തിലെ ആരോഗ്യ സംവിധാനം ആഗോളപ്രശംസ നേടിയിട്ടുണ്ടെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. 'കേരള ഹെല്‍ത്ത് മോഡല്‍' എന്ന വിഷയത്തില്‍ പുനെ പീപ്പിള്‍സ് ഹെല്‍ത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിലായിരുന്നു കെകെ ശൈലജയുടെ പ്രതികരണം.

സംസ്ഥാനം നിപ ഭീതിയിലൂടെ കടന്നുപോയ സാഹചര്യത്തില്‍ ആദ്യം ചെയ്തത് കേസ് കണ്ടെത്തിയ ഗ്രാമം മുഴുവന്‍ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ കൃത്യമായ മുന്‍കരുതലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുമാണ് കൊവിഡിലും സംസ്ഥാനത്തെ തുണച്ചത്.

അതേസമയം ശിശുമരണ നിരക്ക് ഒറ്റ അക്കത്തിലേക്ക് കുറയ്ക്കാന്‍ കേരളത്തിന് കഴിഞ്ഞതായും കെക ശൈലജ പറഞ്ഞു. ആശാവര്‍ക്കര്‍മാരുടേയും സന്നദ്ധപ്രവര്‍ത്തകരുടെയും പ്രത്യേക ടീമുകള്‍ രൂപവത്കരിച്ചുകൊണ്ടാണ് ഇത് സാധ്യമായതെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: 'Management of Nipah and Covid control won global acclaim'; KK Shailaja

Next Story