Top

പേവിഷബാധ സ്ഥിരീകരിച്ചയാൾ ആശുപത്രിയിൽ നിന്ന് മുങ്ങി; ജാ​ഗ്രത നിർദേശം, തിരച്ചിൽ ഊർജിതം

ആശുപത്രിയിലെ സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും യുവാവ് അവിടെനിന്ന് ഇറങ്ങിയോടുകയായിരുന്നു.

11 Aug 2022 12:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പേവിഷബാധ സ്ഥിരീകരിച്ചയാൾ ആശുപത്രിയിൽ നിന്ന് മുങ്ങി; ജാ​ഗ്രത നിർദേശം, തിരച്ചിൽ ഊർജിതം
X

കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ചയാൾ ആശുപത്രിയിൽ നിന്ന് മുങ്ങി. അതിഥിത്തൊഴിലാളിയായ അസം സ്വദേശി ജീവൻ ബറുവ (39) ആണ് രാത്രി ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞത്. ഇതിനെ തുടർന്ന് ജില്ലയിലാകെ പൊലീസ് ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇന്നലെ രാത്രി 12.30നാണു സംഭവം.

നായയുടെ കടിയേറ്റ ജീവൻ ബറുവ കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വിദ​ഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് ഇയാൾക്ക് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചത്.

ആശുപത്രിയിലെ സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും യുവാവ് അവിടെനിന്ന് ഇറങ്ങിയോടുകയായിരുന്നു. ഉടനെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് ജില്ലയിൽ ജാ​ഗ്രതാ നിർദേശം നൽകുകയായിരുന്നു. യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളേയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു.

STORY HIGHLIGHTS: Man with confirmed rabies escapes from kottayam medical college hospital; Warning, search is intense

Next Story