Top

സുഹൃത്തുക്കളുടെ തമ്മിലടി; പിടിച്ചുമാറ്റാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അടിയേറ്റ് മരിച്ചു

6 Oct 2022 4:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുഹൃത്തുക്കളുടെ തമ്മിലടി; പിടിച്ചുമാറ്റാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അടിയേറ്റ് മരിച്ചു
X

കൊല്ലം: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ പിടിച്ചുമാറ്റാൻ ശ്രമിച്ച മധ്യവയസ്കൻ അടിയേറ്റ് മരിച്ചു. കൊല്ലം ചടയമംഗലത്ത് വൈകിട്ട് ആറരയോടെയാണ് സംഭവം. കണ്ണംകോട് സ്വദേശി താഹയാണ് മരിച്ചത്. സംഭവത്തിൽ സംഘർഷത്തിലേർപ്പെട്ട മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തുക്കൾ തമ്മിലടിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ഇടയിൽ കയറിയതായിരുന്നു താഹ. ഇതിനിടയിൽ താഹയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പിന്നാലെ കുഴഞ്ഞു വീണ താഹയെ ഉടൻ നാട്ടുകാരും പൊലീസും ചേർന്ന് കടയ്ക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചടയമംഗലം സ്വദേശികളായ രാജീവ്, ഷിജു, പ്രദീപ്‌ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. രാജീവിന്റെ പിതാവിനെ ഷിജു അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. താഹയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

STORY HIGHLIGHTS: man who tried to solve fight dead by hit

Next Story