ആടുകളുടെ കരച്ചില് അലോസരപ്പെടുത്തി; യുവതിയെ തീകൊളുത്തി അയല്‍വാസി
കൊടുമണ്‍ എരുത്വക്കുന്ന് സദാശിവ വിലാസം ഗോപാലകൃഷ്ണന്റെ മകള്‍ ലതക്കാണ് മുഖത്തും കൈയ്ക്കും ഗുരുതരമായി പൊള്ളലേറ്റത്.
28 Nov 2022 6:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടുമണ്‍: അയല്‍വാസിയായ യുവതിയെ തീകൊളുത്തിയത് ആടുകളുടെ കരച്ചില് അലോസരപ്പെടുത്തിയതിന്റെ വിരോധം മൂലമെന്ന് പ്രതി. ആടുകളുടെ കരച്ചില് അസഹനീയമായതോടെ പ്രകോപിതനായി ആടുകളുടെ ഉടമസ്ഥയായ യുവതിക്ക് നേരെ അസഭ്യം വിളിക്കുകയായിരുന്നു. യുവതി പ്രതികരിച്ചതോടെ പ്രതി തീകൊളുത്തി. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.
കൊടുമണ്‍ എരുത്വക്കുന്ന് സദാശിവ വിലാസം ഗോപാലകൃഷ്ണന്റെ മകള്‍ ലതക്കാണ് മുഖത്തും കൈയ്ക്കും ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തില്‍ കൊടുമണ്‍ കിഴക്ക് രണ്ടാംകുറ്റി മഠത്തില്‍ വീട്ടില്‍ ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ 2018 മുതല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ഷിബു. മേയില്‍ ഇയാളെ കാപ്പ ചുമത്തി ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
അയല്‍വാസിയായ ഷിബു ലതയുടെ ആടുകളുടെ കരച്ചില് കേട്ട് പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൈയ്യില്‍ കരുതിയ ദ്രാവകം ലതയുടെ ദേഹത്തേക്ക് ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ ലത ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമത്തിനാണ് ഷിബുവിനെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights: man Set fire a woman in pathanamthitta
- TAGS:
- Pathanamthitta
- Crime
- Arrest