ഫുട്പാത്തിലെ മരത്തില്‍ കയറി സ്വയം ചങ്ങലയില്‍; തെരുവ് നായ ശല്യത്തില്‍ പ്രതിഷേധം
തെരുവ് നായകളെ നിയന്ത്രിക്കുക, സര്‍ക്കാര്‍ ശാശ്വതമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം
14 Sep 2022 10:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: രൂക്ഷമായ തെരുവ് നായ ശല്യത്തിനെതിരെ കണ്ണൂരില്‍ വേറിട്ട പ്രതിഷേധം. കളക്ട്രേറ്റിന് മുന്നില്‍ മരത്തില്‍ ചങ്ങലയില്‍ ബന്ധിതനായാണ് സുരേന്ദ്രന് കുക്കാനത്തില്‍ എന്നയാളുടെ ഒറ്റയാള്‍ പ്രതിഷേധം. ഇന്ന് രാവിലെ 11.30 ഓടെയാണ് പ്രതിഷേധം.
തെരുവ് നായകളെ നിയന്ത്രിക്കുക, സര്‍ക്കാര്‍ ശാശ്വതമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ഫുട്പാത്തിലെ മരത്തില്‍ കയറി സുരേന്ദ്രന് സ്വയം ചങ്ങലയില്‍ ബന്ധിതനാവുകയായിരുന്നു.
ഇന്ന് ചങ്ങനാശ്ശേരിയില്‍ തെരുവ് നായകളെ കൊന്ന് കെട്ടിതൂക്കിയ സംഭവം വിവാദമായിരുന്നു. നായകളെ കെട്ടിത്തൂക്കിയ ചിത്രം സമൂഹമാധ്യമങ്ങളിലെത്തിയതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മൃഗസ്നേഹികള്‍ രംഗത്തെത്തി. തെരുവ് നായകളോട് ഇത്തരം ക്രൂരത കാണിക്കുന്നത് അംഗീകരിക്കാനില്ലെന്നും അക്രമം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മൃഗസ്നേഹികള്‍ ആവശ്യപ്പെട്ടു. വീട്ടമ്മയെ കടിക്കാന്‍ ഓടിച്ചതിന് പിന്നാലെയാണ് നായയുടെ ജഡം വൈദ്യുതി പോസ്റ്റില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തിയത്. അതേസമയം വൈക്കത്ത് നായകളുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നായകളുടെ പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തീകരിച്ചു.
Story Highlights: Man Protest against stray dogs in kannur
- TAGS:
- stray dogs
- Kannur