Top

വിവാഹിതനാണെന്ന് അറിഞ്ഞതോടെ യുവതി പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറി; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

8 Dec 2022 6:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാഹിതനാണെന്ന് അറിഞ്ഞതോടെ യുവതി പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറി; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
X

തൊടുപുഴ: വിവാഹതിനാണെന്ന് അറിഞ്ഞതോടെ കാമുകി ബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പൊലീസ് സ്റ്റേഷന് സമീപത്തെ പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം. കോലാനി സ്വദേശി ജോജോ ജോർജാണ് (28) തൊടുപുഴ പൊലീസ് സ്റ്റേഷന് സമീപം പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും രക്ഷാപ്രവർത്തനത്തിലൂടെയാണ് യുവാവിനെ കരയ്ക്കെത്തിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

ഇടുക്കി സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായിരുന്നു ജോജോ. നവംബർ 11 മുതൽ യുവതി ജോജോക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ജോജോ വിവാഹിതനാണെന്നറിഞ്ഞതോടെ യുവതി ബന്ധത്തിൽനിന്ന് പിന്മാറുകയായിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയ യുവതി തൊടുപുഴ സ്റ്റേഷനിൽ എത്തി മാതാപിതാക്കൾക്കൊപ്പം പോവുകയും ചെയ്തു. ഇതിനെ തുടർന്നാണ് ജോജോ ആത്മഹത്യാ ശ്രമം നടത്തിയത്.

പുഴയിലെ ഒഴുക്ക് ശക്തമായിരുന്നതിനാൽ ഫയർഫോഴ്സ് സ്ഥലത്തെത്തി വല ഉപയോഗിച്ച് ഇയാളെ കരക്കെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം രണ്ട് മണിക്കൂറോളം നീണ്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോജോയുടെ ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇയാൾക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

STORY HIGHLIGHTS: man jumped into river rescued

Next Story