കണ്ണൂർ ചരളിൽ അയൽവാസികൾ തമ്മിൽ തർക്കം; ഒരാൾക്ക് വെടിയേറ്റു
എയർഗണ്ണുകൊണ്ടുളള വെടി തങ്കച്ചന്റെ നെഞ്ചിനാണേറ്റത്
10 May 2022 7:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് ചരളിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചനാണ്(48) വെടിയേറ്റത്. എയർഗണ്ണുകൊണ്ടുളള വെടി തങ്കച്ചന്റെ നെഞ്ചിനാണേറ്റത്.
അയൽവാസിയായ കൂറ്റനാൽ സണ്ണിയാണ് തങ്കച്ചന് നേരെ വെടിയുതിർത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നെഞ്ചിന് വെടിയേറ്റ തങ്കച്ചൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു
Story highlights: man injured by gunshot during an argument between neighbors
Next Story