Top

കുഴിയില്‍ വീഴാതെ കാത്തു; മുസ്തഫയ്ക്ക് നാട്ടുകാരുടെ ആദരം

റോഡില്‍ കുഴിയുണ്ടെന്ന സൂചന നല്‍കിയാണ് മുസ്തഫ യാത്രക്കാരെ രക്ഷിച്ചത്

12 Aug 2022 1:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഴിയില്‍ വീഴാതെ കാത്തു; മുസ്തഫയ്ക്ക് നാട്ടുകാരുടെ ആദരം
X

പത്തനംതിട്ട: റോഡില്‍ പാലത്തിനു സമീപം രൂപപ്പെട്ട കുഴിയില്‍ വീഴായെ യാത്രക്കാരെ കാത്ത മുസ്തഫയെ നാട് ആദരിച്ചു. തിരുവല്ല പരുമല ഓടാട്ട് കിഴക്കേതില്‍ മുസ്തഫയെ (65) ആണ് കടപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. റോഡില്‍ കുഴിയുണ്ടെന്ന സൂചന നല്‍കിയാണ് മുസ്തഫ യാത്രക്കാരെ രക്ഷിച്ചത്.

ബുധനാഴ്ച്ച ഉച്ചയോടെയാണ് പരുമല പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേര്‍ന്ന് വലിയ കുഴി രൂപപ്പെട്ടത്. ഇത് പാലത്തിന്റെ സമീപത്ത് ചായയും ചെറുകടികളും വില്‍ക്കുന്ന മുസ്തഫയുടെ ശ്രദ്ധയില്‍പ്പെട്ടു. തന്റെ കടയിലെ ഡെസ്‌ക്കും കസേരകളും എടുത്ത് റോഡില്‍ നിരത്തി മുസ്തഫ യാത്രക്കാര്‍ക്ക് അപായസൂചന നല്‍കുകയായിരുന്നു.

വ്യാഴാഴ്ച്ച വൈകീട്ട് കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകന്‍ മുസ്തഫയുടെ കടയിലെത്തിയാണ് ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി ആര്‍ പണിക്കര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ശിവദാസ് യു പണിക്കര്‍, വാര്‍ഡ് അംഗം വിമലാ ബെന്നി, മിനി ജോസ്, സെബാസ്റ്റിയന്‍, ജോസ് വി ചെറി, പ്രതീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

STORY HIGHLIGHTS: Elderly Man Honoured For Giving Warning Signal To Travellers

Next Story