കഴക്കൂട്ടത്ത് ഗൃഹനാഥന്റെ മരണം; ആക്രിക്കാരന്റെ ചവിട്ടേറ്റെന്ന് ആരോപണം
ആന്തരീക രക്തസ്രാവമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
10 July 2022 4:24 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗൃഹനാഥന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ആക്രിക്കാരന്റെ ചവിട്ടേറ്റാണ് കഴക്കൂട്ടം നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രന് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രിക്കാരനുമായുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് ആരോപണം.
തര്‍ക്കത്തിനിടയില്‍ ആക്രിക്കാരന് ഭുവനചന്ദ്രനെ ചവിട്ടുകയായിരുന്നു. കരള്‍ രോഗത്തിന് ഓപ്പറേഷന് കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രന്. വയറില്‍ ശക്തമായ ചവിട്ടേറ്റ് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആന്തരീക രക്തസ്രാവമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
- TAGS:
- Kazhakoottam
- Death
- Reporting