പാലക്കാട് കൃഷിയിടത്തില്‍ യുവാവ് ഷോക്കേറ്റ് മരിച്ച നിലയില്‍; പന്നിക്ക് കെണിവെച്ചയാള്‍ കീഴടങ്ങി
15 Sep 2022 5:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ കൃഷിയിടത്തില്‍ യുവാവ് ഷോക്കേറ്റ് മരിച്ച നിലയില്‍. കുന്നുകാട് മേച്ചില്‍ പാടം വിനീത് (28) ആണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയില്‍ നിന്നാണ് യുവാവിന് ഷോക്കേറ്റത്. കെണിവെച്ച നാട്ടുകാരന് ദേവസഹായം കസബ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഇന്ന് രാവിലെ പന്നിക്കായി വെച്ച കെണി പരിശോധിക്കുമ്പോഴാണ് ഒരാള്‍ മരിച്ച് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം കെണിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാനിനെയും പന്നിയെയും പിടിക്കാന്‍ വെച്ച വൈദ്യുത കെണിയില്‍ കുടുങ്ങിയായിരുന്നു കാട്ടാന ചരിഞ്ഞത്.
Story Highlights: Man Died In Palakkad Elappully
Next Story