കൊടുങ്ങല്ലൂരിൽ ബൈക്ക് യാത്രക്കിടെയുണ്ടായ അപകടത്തിൽ ഭർത്താവ് മരിച്ചു; ഭാര്യക്ക് പരുക്ക്
പരുക്കേറ്റ ജെസിലയെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
8 Jan 2023 12:54 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. എടവനക്കാട് കുഴുപ്പുള്ളി സ്വദേശി ഷിഹിൽ (30) ആണ് മരിച്ചത്. ഭാര്യ ജെസില(26)യ്ക്ക് പരുക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് എടവിലങ്ങ് കുഞ്ഞയനിയിൽ വെച്ചായിരുന്നു അപകടം. പരുക്കേറ്റ ജെസിലയെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഷിഹിലും ഭാര്യയും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ഓട്ടോ ടാക്സിയിൽ ഇടിച്ച് പിന്നീട് മറ്റൊരു ബൈക്കിലും ഇടിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ ഷിഹിലിനെ കൊടുങ്ങല്ലൂർ ചന്തപ്പുരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജെസിലയുടെ ഭാര്യ വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം.
STORY HIGHLIGHTS: Man died in accident in thrissur
- TAGS:
- Thrissur
- Kodungallur
Next Story