കളമശേരിയില്‍ ട്രക്കിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് മരിച്ചു; ഇടിച്ചിട്ട ട്രക്ക് നിര്‍ത്താതെ പോയി
ഇന്ന് രാവിലെ ഏഴരയോടെ കളമശേരിയില്‍ നിന്ന് ആലുവ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം
10 Dec 2022 6:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കളമശേരിയില്‍ ട്രക്കിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് മരിച്ചു. ഏലൂര്‍ സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ കളമശേരിയില്‍ നിന്ന് ആലുവ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
പിന്നില്‍ നിന്നെത്തിയ ട്രക്ക് ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്കിനടിയില്‍പ്പെട്ട ഫ്രാന്‍സിസ് തല്‍ക്ഷണം മരിച്ചു. അപകടമുണ്ടാക്കിയ ഇതര സംസ്ഥാന ട്രക്ക് നിര്‍ത്താതെ പോവുകയായിരുന്നു. മരിച്ച ഫ്രാന്‍സിസ് കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ കരാര്‍ ജീവനക്കാരനാണ്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: Man Died In Accident In Kalamassery Kochi
- TAGS:
- Accident
- Kalamassery
- Kochi
Next Story