Top

കോഴിക്കോട് കുറ്റ്യാടിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു

തലയ്ക്ക് ഗുരുതരമായി പരുക്കെറ്റതാണ് മരണ കാരണം

13 Aug 2022 12:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് കുറ്റ്യാടിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു
X

കോഴിക്കോട് : കുറ്റ്യാടി കൈവേലിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു (30) ആണ് മരിച്ചത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണമെന്നാണ് നിഗമനം. പരുക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.

വിഷ്ണുവിനെ മര്‍ദിച്ച ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ:സുമതി (സിഡിഎസ് മെമ്പർ വളയം പഞ്ചായത്ത്), അച്ഛൻ: പരേതനായ കൃഷ്ണൻ, ഭാര്യ: ശ്രേയ, സഹോദരി: ഷിൻസി

Story Highlights: Man died after being beaten to death in Kozhikode

Next Story