ശബരിമല വെടിപ്പുരക്ക് തീപിടിച്ച സംഭവം; ഒരാൾ മരിച്ചു
ശരീരത്തിൻ്റെ 70 ശതമാനത്തോളം ഭാഗം പൊള്ളലേറ്റിരുന്നു
6 Jan 2023 4:00 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: ശബരിമലയിൽ മാളികപ്പുറത്തിനടുത്ത് കതിനവെടി പൊട്ടിയുണ്ടായ അപകടത്തിൽപ്പെട്ടയാൾ മരിച്ചു. ആലപ്പുഴ ചെങ്ങന്നുർ ചെറിയനാട് തോന്നയ്ക്കൽ ആറുവാശ്ശേരി വടക്കേതിൽ എ ആർ ജയകുമാർ (47) ആണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ശരീരത്തിൻ്റെ 70 ശതമാനത്തോളം ഭാഗം പൊള്ളലേറ്റിരുന്നു.
ശബരിമലയില്‍ മാളികപ്പുറത്തിനടുത്ത് കതിന പൊട്ടിയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. കതിന നിറയ്ക്കുന്ന തൊഴിലാളികളായ ചെങ്ങന്നൂര്‍ സ്വദേശികളായ എ ആര് ജയകുമാര്‍, അമല്‍, രജിഷ് എന്നിവര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്.
ഗുരുതരമായ പൊള്ളലേറ്റ തൊഴിലാളികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജയകുമാറിനൊപ്പം പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശികളായ രജീഷ്, അമൽ എന്നിവരുടെ ആരോഗ്യ നില തൃപ്തകരമെന്നാണ് വഭിക്കുന്ന വിവരം.
STORY HIGHLIGHTS: Man dead in Sabarimala Kathina Accident