നെയ്യാറ്റിന്‍കരയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി; തലയ്ക്ക് ഗുരുതര പരിക്ക്
13 Dec 2021 5:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീടു കയറിയുള്ള ആക്രമണത്തില്‍ ഗൃഹനാഥന് വെട്ടേറ്റു. ആറാലുംമൂട് സ്വദേശി സുനിലിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. വെട്ടേറ്റ സുനിലിനെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് വെട്ടേറ്റ സുനിലിന്റെ നില ഗുരുതരമാണ്. രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്
ഓട്ടോ ഡ്രൈവര്‍മാരായ സുനിലും സുനിലിന്റെ സുഹൃത്ത് സുധീഷും നെയ്യാറ്റിന്‍കര ഓട്ടോ സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു. ഇവിടെ വെച്ച് രഞ്ജിത്തും അഭിലാഷുമായി ഇരുവരും തര്‍ക്കത്തിലായി.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ഈ അടിപിടി. ഇതിനു ശേഷം രാത്രി 11 മണിക്ക് പക തീര്‍ക്കാനായി രഞ്ജിത്തും അഭിഷേകും സുനിലിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.
സുനിലിന്റെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച ഇരുവരും അവിടെ നിന്നും കടന്നു കളയുകയും ചെയ്തു. ഇന്നലെ രാത്രി പൊലീസിനെ വിളിച്ചെങ്കിലും സ്ഥലത്തേക്ക് പൊലീസ് എത്തിയില്ലെന്ന് സുനിലിന്റെ വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് സ്ഥലത്തേക്ക് പെലീസ് എത്തിയത്. പ്രതികളായ രഞ്ജിത്തും അഭിലാഷും ഒളിവിലാണ്.
- TAGS:
- Crime News
- Neyyattinkara