Top

കൊറിയര്‍ വഴി 320 എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ച യുവാവ് പിടിയില്‍; പരിശോധനയില്‍ കണ്ടെത്തിയത് എംഡിഎംഎയും കഞ്ചാവും ഡിജിറ്റല്‍ ത്രാസും

കോഴിക്കോടുള്ള അരവിന്ദ് ഘോഷ് റോഡിൽ പ്രവർത്തിക്കുന്ന കൊറിയർ സർവ്വീസ് സെന്ററിൽ നിന്നാണ് മാരകമയ മയക്കുമരുന്നുൾപ്പടെ എകസൈസ് സംഘം പിടിച്ചെടുത്തത്

21 Nov 2022 12:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊറിയര്‍ വഴി 320 എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ച യുവാവ് പിടിയില്‍; പരിശോധനയില്‍ കണ്ടെത്തിയത് എംഡിഎംഎയും കഞ്ചാവും ഡിജിറ്റല്‍ ത്രാസും
X

കോഴിക്കോട്: കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട. കൊറിയർ വഴി എൽ എസ് ഡി സ്റ്റാമ്പ് എത്തിച്ച യുവാവ് പിടിയിൽ. 320 എൽ എസ് ഡി സ്റ്റാമ്പുകൾ തമിഴ്നാട്ടിൽ നിന്നും കൊറിയർ വഴി എത്തിച്ചു എന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ പത്ത് ​ഗ്രാം എംഡിഎംഎയും, കഞ്ചാവും, ഡിജിറ്റൽ ത്രാസും ഉൾപ്പടെ എക്സൈസ് ഉദ്യോ​ഗസ്ഥർ കണ്ടെത്തി. കോഴിക്കോട് കുളത്തറ സ്വദേശിയായ സൽമാൻ ഫാരീസിനെ (25 )യാണ് എക്സൈസ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് അരവിന്ദ് ഘോഷ് റോഡിൽ പ്രവർത്തിക്കുന്ന കൊറിയർ സർവ്വീസ് സെന്ററിൽ നിന്നാണ് മാരകമയ മയക്കുമരുന്നുൾപ്പടെ എകസൈസ് സംഘം പിടിച്ചെടുത്തത്. 320 എൽഎസ്ഡി സ്റ്റാമ്പുകളാണ് റെയ്ഡിൽ എക്സൈസ് കണ്ടെത്തിയത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കോഴിക്കോട് എക്സൈസ് സർക്കിൾ സംഘവും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. പിടിയിലായ ഫാരിസിൽ നിന്നും വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണ് എക്സൈസ് ഉദ്യോ​ഗസ്ഥർ കണ്ടെത്തിയത്.

മുംബൈയിൽ നിന്നും തമിഴ്നാട്ടിൽ എത്തിച്ച എൽ എസ് ഡി സ്റ്റാംമ്പ് പിന്നീട് കൊറിയർ വഴി കോഴിക്കോട്ടേയ്ക്ക് സൽമാൻ ഫാരിസിന്റെ പേരിൽ അയക്കുകയായിരുന്നു എന്നാണ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അനികുമാർ പറയുന്നത്. പിടിയിലായ സൽമാൻ ഫാരീസ് മയക്കുമരുന്ന് സംഘത്തിന്റെ ക്യാരിയറായി പ്രവർത്തിച്ച് വരുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് സ്കോഡ് തലവൻ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ അനികുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ് , ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ് , എസ് മധുസൂദനൻ നായർ, പ്രിവന്‍റീവ് ഓഫീസർമാരായ പ്രജോഷ്, സുനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദലി, സുബിൻ, വിശാഖ്, എക്സൈസ് ഡ്രൈവർമാരായ രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരാണ് പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നത്.

STORY HIGHLIGHTS: Man arrested in Kozhikode

Next Story