Top

സന്ദീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പിടിയില്‍; 'എത്തിയത് റബര്‍ ഷീറ്റ് മോഷ്ടിക്കാന്‍'

കഴിഞ്ഞദിവസമാണ് പാലക്കാട് ചെത്തല്ലൂരിലെ സന്ദീപ് വാര്യരുടെ വീട്ടില്‍ മോഷണശ്രമം നടന്നത്.

26 Nov 2021 4:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സന്ദീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പിടിയില്‍; എത്തിയത് റബര്‍ ഷീറ്റ് മോഷ്ടിക്കാന്‍
X

ബിജെപി വക്താവ് സന്ദീപ് വാര്യരുടെ വീട്ടില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പളളിക്കുന്ന് സ്വദേശി യൂസഫാണ് അറസ്റ്റിലായത്.

റബ്ബര്‍ ഷീറ്റ് മോഷ്ടിക്കാനാണ് സന്ദീപിന്റെ വീട്ടില്‍ കയറിയതെന്ന് യൂസഫ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവസമയത്ത് പൊലീസിന്റെ പട്രോളിംഗ് വാഹനം കടന്നു പോകുന്നത് കണ്ടതിനാല്‍ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇയാള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞദിവസമാണ് പാലക്കാട് ചെത്തല്ലൂരിലെ സന്ദീപ് വാര്യരുടെ വീട്ടില്‍ മോഷണശ്രമം നടന്നത്.

സംഭവത്തെക്കുറിച്ച് 21-ാം തീയതി സന്ദീപ് പറഞ്ഞത് ഇങ്ങനെ: 'ഇന്ന് പുലര്‍ച്ചെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന ചെത്തല്ലൂരിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ അപരിചതന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചു. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.'




Next Story

Popular Stories