Top

ബസിന് നേരെയുണ്ടായ ആക്രമണത്തിൽ യാത്രക്കാരിയുടെ തലപൊട്ടിയ സംഭവം; പ്രതി അറസ്റ്റിൽ

വഴിയിൽ ഇറക്കിവിട്ടതിൽ പ്രകോപിതനായ രവി ബസിന് നേരെ കല്ലേറ് നടത്തുകയായിരുന്നു

6 Dec 2022 1:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബസിന് നേരെയുണ്ടായ ആക്രമണത്തിൽ യാത്രക്കാരിയുടെ തലപൊട്ടിയ സംഭവം; പ്രതി അറസ്റ്റിൽ
X

തൃശ്ശൂർ: കുന്നംകുളത്ത് ബസിന് നേരെയുണ്ടായിരുന്ന ആക്രമണത്തിൽ യാത്രക്കാരിയുടെ തലപൊട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാണിപ്പയ്യൂർ സ്വദേശി രവിയാണ് അറസ്റ്റിലായത്. പെരുമണ്ണൂർ സ്വദേശി മാരോട്ട് വീട്ടിൽ നാരായണൻ്റെ ഭാര്യയായ പ്രേമലതയ്ക്കാണ് കല്ലേറിൽ പരുക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

തൃശ്ശൂരിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് നേരെയായിരുന്നു കല്ലേറ് ഉണ്ടായത്. ബസിൽ മദ്യപിച്ചു കയറിയ പ്രതി കണ്ടക്ടറുമായി വാക്ക് തർക്കമുണ്ടായി. തുട‍ര്‍ന്ന് ബസ് ജീവനക്കാർ രവിയെ വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഇതിൽ പ്രകോപിതനായ രവി ബസിന് നേരെ കല്ലെറിഞ്ഞു. കല്ല് കൊണ്ട് യാത്രക്കാരിയായ പ്രേമലതയുടെ തലയ്ക്ക് പരുക്കേറ്റു. പ്രേമലതയെ ഉടൻ തന്നെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

STORY HIGHLIGHTS: Man arrested for stone pelting on bus

Next Story