ഭാര്യയുമായി വഴക്ക്, മദ്യപിച്ചെത്തി വീടിന് തീവെച്ചു; 48കാരന് അറസ്റ്റില്‍
മദ്യപിച്ചെത്തിയ അസിം വീടിന് തീവെക്കുകയായിരുന്നുവെന്ന് ഭാര്യ
3 Aug 2022 3:07 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: മദ്യപിച്ചെത്തി വീടിന് തീവെച്ച 48കാരന് അറസ്റ്റില്‍. പാരിപ്പള്ളി എഴിപ്പുറം സ്വദേശി അസിം ആണ് പിടിയിലായത്. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് ഇയാള്‍ മദ്യപിച്ചെത്തി വീട് തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
മദ്യപിച്ചെത്തി അസിം ഭാര്യയുമായി വഴക്കുണ്ടാക്കുന്നതും, ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കുന്നതും പതിവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ അസിം വീടിന് തീവെക്കുകയായിരുന്നുവെന്ന് ഭാര്യ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പരാതിയില്‍ പാരിപ്പള്ളി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അസിമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ അല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സുരേഷ് കുമാര്‍, സാബുലാല്‍, എഎസ്ഐ ഷാജഹാന്, സിപിഒ നൗഷാദ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Story Highlights: Man Arrested For Setting Fire His Home