Top

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച; സ്ഥിരം കുറ്റവാളി പിടിയില്‍

കഴിഞ്ഞ ദിവസം പുലര്‍ച്ചെ കോഴിക്കോട് നടന്ന മോഷണ കേസിലാണ് പ്രതി അറസ്റ്റിലായത്

16 Sep 2022 7:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച; സ്ഥിരം കുറ്റവാളി പിടിയില്‍
X

കോഴിക്കോട്: മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ പൊലീസ് പിടിയില്‍. എടവണ്ണപ്പാറ സ്വദേശി ഉണ്ണികൃഷ്ണനാണ്(51) പിടിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കോഴിക്കോട് നടന്ന മോഷണ കേസിലാണ് പ്രതി അറസ്റ്റിലായത്.

കോഴിക്കോട് രണ്ടാംഗെയ്റ്റിന് സമീപത്തുള്ള വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തിലാണ് പ്രതി അവസാനമായി മോഷണം നടത്തിയത്. ക്ഷേത്രത്തിന്റെ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാളെ പിടിക്കാനായത്. ക്ഷേത്രത്തിലെ മൂന്ന് വിളക്കും പൂജയ്ക്ക് ഉപയോഗിക്കുന്ന മണിയും ക്‌ളോക്കും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുവിന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡും പൊലീസും നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് വലിയങ്ങാടി പരിസരത്ത് വച്ച് എസ്‌ഐ അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ സീനിയര്‍ സിപിഓ സജേഷ് കുമാര്‍, സിപിഓമാരായ യു സി വിജേഷ്, ടി ഷിജിത്ത് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, സി.കെ സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Story Highlights: Man arrested for robbery in temples at Kozhikode

Next Story