വനിത കണ്ടക്ടറുടെ മുന്നിൽ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ
മുമ്പും സത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
14 Nov 2022 5:10 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: കായംകുളം കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍ക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. മാവേലിക്കര കണ്ണമംഗലം മറ്റം വടക്ക് തോട്ടു കണ്ടത്തില്‍ വീട്ടില്‍ ആല്‍ബര്‍ട്ട് പൗലോസിനെ (34)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ ഇയാളെ മാവേലിക്കരയില്‍ നിന്നാണ് പിടികൂടിയത്.
കായംകുളത്ത് നിന്ന് താമരകുളത്തേക്ക് പോകുകയായിരുന്ന ബസിലെ കണ്ടക്ടറായ സ്ത്രീയ്ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ ബഹളം വെക്കുകയും ബസ്സിലെ മറ്റു യാത്രക്കാര്‍ കാര്യം അന്വേഷിക്കുകയും ചെയ്തു. അതോടെ ബസ്സില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. മുമ്പും സത്രീകളോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ശ്രീകുമാര്‍, മുരളീധരന് നയര്, പൊലീസുകാരായ ദീപക്, വിഷ്ണു, ശരത്, ഷാജഹാന്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
STORY HIGHLIGHTS: Man arrested for exhibitionism in KSRTC bus
- TAGS:
- BUS
- POLICE
- KAYAMKULAM
- ALAPPUZHA