പൊലീസ് സ്റ്റേഷനില്‍ നായയുമായെത്തി മധ്യവയസ്കന്റെ പരാക്രമം; പൊലീസുകാരനെ ചവിട്ടി വീഴ്ത്തി
22 Aug 2022 11:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: തൃശൂര്‍ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനില്‍ മധ്യവയസ്കന്റെ പരാക്രമം. നായയുമായെത്തിയായിരുന്നു ഇയാളുടെ ആക്രമണം. സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടി വീഴ്ത്തുകയും ചെയ്ത കൂനംമൂച്ചി സ്വദേശി വിന്‍സന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊറിയര്‍ സര്‍വീസ് നടത്തുന്ന വിന്സന്റിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്താല്‍ ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. അമേരിക്കന്‍ ബുള്ളി വിഭാഗത്തില്‍പ്പെട്ട നായയുമായാണ് ഇയാള്‍ കാറില്‍ സ്റ്റേഷനില്‍ എത്തിയത്.
സ്റ്റേഷനില്‍ എത്തിയ വിന്‍സന്റ് ഗേറ്റില്‍ വാഹനമിടിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ ആക്രമണമുണ്ടായത്. പൊലീസുകാരനെ ചവിട്ടിയിട്ട ഇയാള്‍ സ്റ്റേഷന്റെ ഗേറ്റ് തകര്‍ക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights: Man Arrested For Attacking Police Station
- TAGS:
- Kerala Police
- Arrest